മൃതദേഹങ്ങൾ വെള്ളത്തിനടയിൽ.. പറവൂരിൽ നിന്നും ദയനീയ കാഴ്ച! സഹായം വേണ്ടെന്ന് നാട്ടുകാർ
പറവൂര്‍: പ്രളയക്കെടുതിയില്‍ അകപ്പെട്ട് വീട് വിട്ട് അഭയം തേടിയ പള്ളിക്കെട്ടിടം തകര്‍ന്ന് പറവൂരില്‍ കഴിഞ്ഞ ദിവസം ആറ് പേര്‍ മരണപ്പെട്ടിരുന്നു. പറവൂര്‍ കുത്തിയതോടിലെ പള്ളിയിലാണ് ഈ ദുരന്തമുണ്ടായത്. ഈ സ്ഥലത്ത് നിന്നും ആളുകള്‍ രക്ഷാ പ്രവര്‍ത്തകരോടെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെട്ടിടം തകര്‍ന്ന് മരിച്ച ആറ് പേരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെ കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിക്കിടന്നാണ് ആളുകള്‍ തങ്ങളുടെ ദുരിതം പങ്കുവെയ്ക്കുന്നത്. ഈ സ്ഥലത്ത് 1500ഓളം പേരാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വെള്ളം ഇറങ്ങി തുടങ്ങിയപ്പോള്‍ മാത്രമാണ് തങ്ങളെ രക്ഷപ്പെടുത്താന്‍ എത്തിയതെന്ന് ഇവര്‍ ആക്ഷേപിക്കുന്നു.

കെട്ടിടം ഇടിഞ്ഞ് ബുധനാഴ്ച രാത്രി വെള്ളത്തില്‍ വീണ നാല് പേരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും ഇവരെ അന്വേഷിക്കാനും ആരും തയ്യാറായില്ലെന്നും നാട്ടുകാരന്‍ പറയുന്നു. പിന്നീട് ലഭിച്ചത് വെള്ളത്തില്‍ പൊങ്ങിയ മൃതദേഹങ്ങളാണ്. അതേ വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിനിന്നാണ് ഇവര്‍ തങ്ങളുടെ രോഷവും സങ്കടവും പ്രകടിപ്പിക്കുന്നത്. തങ്ങള്‍ക്ക് കയ്യും കാലും ഉണ്ടെന്നും ഇനി ഇറങ്ങി നടന്ന് രക്ഷപ്പെട്ടോളാമെന്നും ആരും സഹായിക്കേണ്ടെന്നുമാണ് ഇവര്‍ രക്ഷാ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ഭക്ഷണവും മരുന്നുമായി നാവികസേനയുടെ സംഘം സ്ഥലത്ത് എത്തി.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications