മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥന്....സൈബര്‍ പോലീസ് കേസെടുത്തു
തിരുവനന്തപുരം: െൈസനിക വേഷം ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും അധിക്ഷേപിച്ച യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇയാള്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോസ്ഥനാണെന്ന് സൈബര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാള്‍ സൈനിക ഉദ്യോഗസ്ഥനല്ലെന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക വൃത്തങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശിയായ കെഎസ് ഉണ്ണിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആള്‍മാറാട്ടം, പൊതുജനശല്യം, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കര്‍ശന നടപടിയുണ്ടാവുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും എന്നാല്‍ ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി സൈന്യത്തെ വിളിക്കാത്തതെന്നുമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും ഇയാള്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ സൈനികനല്ലെന്ന് കരസേന അറിയിക്കുകയായിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും സൈന്യം അറിയിച്ചിരുന്നു.

Recommended Video

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications