• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രളയം തകര്‍ത്ത ചേന്ദമംഗലത്തിനായി കൈകോര്‍ത്ത് മലയാളം സിനിമ... സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

കൊച്ചി: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയ ഭീതിയില്‍ നിന്ന് കേരളക്കര ഇതുവരെ കരകയറിയിട്ടില്ല. മഹാപ്രളയത്തില്‍ ചേന്ദ്രമംഗലത്തെ ജീവിതങ്ങള്‍ കൂടിയായിരുന്നു നഷ്ടമായത്. കേരളത്തിന്റെ കൈത്തറി വ്യവസായ മേഖലയുടെ എല്ലാമെല്ലാമായ ചേന്ദമംഗലത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും അവര്‍ക്ക് സാധിച്ചിട്ടില്ല. എറണാകുളം പറവൂരിനടുത്താണ് ചേന്ദമംഗലം. ഇവിടെയുള്ള കൈത്തറി ജീവനക്കാരുടെ ജീവിതം ദുരിതമയമാണ്.

അതേസമയം പ്രളയത്തെ അതിജീവിച്ച ചേന്ദമംഗലം കൈത്തറിക്ക് പഴയ പ്രതാപം തിരിച്ചുകിട്ടാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മലയാളം സിനിമാ ലോകം. ബോളിവുഡും ഇത് ഏറ്റെടുത്തിട്ടുണ്ട്. മലയാള സിനിമയും ബോളിവുഡും ഇതിനായി കൈകോര്‍ത്തെന്നും പറയാവുന്നതാണ്. പൃഥ്വിരാജ് മുതല്‍ ജാന്‍വി കപൂര്‍ വരെയുള്ളവര്‍ ചേന്ദമംഗലത്തിനായി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സേവ് ദ ലൂം

സേവ് ദ ലൂം

ചേന്ദമംഗലത്തിനായി സേവ് ദ ലൂ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. താരങ്ങള്‍ പ്ലക്കാര്‍ഡ് പിടിച്ച് കൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് ക്യാമ്പയിനിന്റെ പങ്കാളിയായത്. പുനര്‍നിര്‍മാണം, പിന്തുണ, സംരക്ഷണം ചേന്ദമംഗലത്തിനായി നമുക്ക് കൈകോര്‍ക്കാമെന്നായിരുന്നു പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഇന്ദ്രജിത്തിന്റെ പിന്തുണ

ഇന്ദ്രജിത്തിന്റെ പിന്തുണ

കേരളത്തിലെ പ്രളയം 300ലധികം കൈത്തറികളെയാണ് ബാധിച്ചത്. ഇവിടെയുള്ള കാര്യങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. വലിയൊരു പ്രയത്‌നമാണിത്. ഒരുപാട് പണവും അധ്വാനവും പിന്തുണയും ആവശ്യമാണ്. നിങ്ങളുടെ സഹകരണവും ഞങ്ങള്‍ക്ക് ആവശ്യമാണ്. ഇവിടെയുള്ള ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് സ്വന്തം ജീവിതം പടുത്തുയര്‍ത്താന്‍ സഹായം ആവശ്യമാണ്. എന്നെന്നേക്കുമായി ഈ വ്യവസായം ഇല്ലാതാവാതിരിക്കാന്‍ നമുക്ക് ഒത്തൊരുമയോടെ പ്രയത്‌നിക്കാം എന്നായിരുന്നു ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പൂര്‍ണിമയുടെ ആശയം

പൂര്‍ണിമയുടെ ആശയം

സേവ് ദ ലൂം എന്ന ആശയം മുന്നോട്ട് വെച്ചത് ചലച്ചിത്ര താരവും ഫാഷന്‍ ഡിസൈനറുമായി പൂര്‍ണിമ ഇന്ദ്രജിത്താണ്. ചേന്ദമംഗലത്തെ കൈത്തറി മേഖലകള്‍ സന്ദര്‍ശിച്ച പൂര്‍ണിമ തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. പുതിയ ഡിസൈനുകളില്‍ വസ്ത്രം നെയ്‌തെടുക്കാന്‍ ഇവരെ പരിശീലിപ്പിക്കുകയാണ് ആദ്യപടി. അതിനായി ഇരുപത്തിയഞ്ച് ഡിസൈനര്‍മാര്‍ കേരളത്തിലെത്തും. രാജ്യാന്തര തലത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കിയെടുക്കുക, അതുവഴി തകര്‍ന്ന കൈത്തറി മേഖലയ്ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുക എന്നതാണ് സേവ ദ ലൂം ലക്ഷ്യമിടുന്നത്.

പാര്‍വതിയും മഞ്ജുവും

പാര്‍വതിയും മഞ്ജുവും

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറുകളായ പാര്‍വതിയും മഞ്ജു വാര്യറും ഇതിനെ പിന്തുണച്ചെത്തിയിട്ടുണ്ട്. പാര്‍വതിക്ക് നന്ദി പറഞ്ഞ് പൂര്‍ണിമയും എത്തിയിട്ടുണ്ട്. ചേന്ദമംഗലത്തെ നെയ്തു തൊഴില്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആണെന്ന വസ്തുത ഒരുപാട് പ്രതീക്ഷയും കരുത്തും നല്‍കുന്നു. അവരുടെ തൊഴില്‍ മേഖല പുനര്‍നിര്‍മിക്കാനും അവരുടെ ഒപ്പം ചേര്‍ത്ത നില്‍ക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്. നമ്മുടെ കൈത്തറി മേഖലയുടെ പുനരുദ്ധാരണം നിര്‍ണായകമായ ഒന്നാണ്. ഇതിലേക്ക് എല്ലാവരുടെ സഹകരണവും ക്ഷണിക്കുന്നു എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജിജിയുടെ കഥയാണ്

ജിജിയുടെ കഥയാണ്

പ്രളയത്തെ നിശ്ചയദാര്‍ഢ്യം കൊണ്ടും മനക്കരുത്തും കൊണ്ടും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ചേന്ദമംഗലത്തെ നമ്മുടെ നെയ്ത്തുകാരോടൊപ്പം എന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇത് ജിജിയുടെ കഥയാണ്. ജിജിയെ പോലെയുള്ള അനവധി ശക്തരായ സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ ചേന്ദമംഗലത്തിന് പറയാനുണ്ട്. സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ശേഷം, തന്റെ മൂന്ന് കുട്ടികളുടെ ഉത്തരവാദിത്തം പൂര്‍ണമായി ഏറ്റെടുത്ത ജിജിയുടെ ഏക വരുമാന മാര്‍ഗമാണ് പ്രളയജലം കൊണ്ടുപോയത്. മുന്‍ ജസ്റ്റിസ് കെകെ ഉഷയുടെ നന്മനിറഞ്ഞ സഹായത്തോടെ ജിജി ഇന്ന് തന്റെ ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നു എന്ന് മഞ്ജുവിന്റെ പോസ്റ്റില്‍ പറയുന്നു.

 ഒരുപാട് താരങ്ങള്‍

ഒരുപാട് താരങ്ങള്‍

ബോളിവുഡില്‍ നിന്ന് നടി ജാന്‍വി കപൂറും ഈ ആഹ്വാനം ഏറ്റെടുത്തിട്ടുണ്ട്. നടി ഉത്തര ഉണ്ണി, കാളിദാസ് ജയറാം, പ്രിയ പ്രകാശ് വാര്യറും ചേന്ദമംഗലത്തിന് പിന്തുണയുമായി ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രളയത്തില്‍ 21 ലക്ഷം രൂപയുടെ സ്റ്റോക്ക് മുഴുവന്‍ നശിച്ചിരുന്നു. ഇവിടെ നിന്ന് കോഴിക്കോട്ടേക്കും എറണാകുളത്തേക്കും അയച്ച 10 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകാതെ തിരിച്ചെത്തുകയും ചെയ്തു.

 പലവിധ സഹായങ്ങള്‍

പലവിധ സഹായങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സഹായ അഭ്യര്‍ഥന വൈറലായിട്ടുണ്ട്. പലരും തങ്ങളെ കൊണ്ട് ആവുന്നത് പരമാവധി ചെയ്യുന്നുണ്ട്. സംരംഭകരായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും ചേര്‍ന്ന് തുണിത്തരങ്ങളില്‍ നിന്ന് ചെറിയ പാവകള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഒരുപാവയ്ക്ക് 25 രൂപ എന്ന നിരക്കില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നുണ്ട്. ഇതില്‍ നിന്ന് ല ഭിക്കുന്ന പണം കൈത്തറി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്.

യുപിയില്‍ ബിജെപി തകര്‍ന്നാല്‍ അത് രാജ്യത്ത് മുഴുവനും കാണാം... ആവേശമായി അഖിലേഷ് യാദവ്!!

പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നു.... രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് നിതീഷ്!!

English summary
kerala flood 2018 celebrites unite for chendamangalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more