കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് ചെന്നിത്തല.... ഡാം തുറന്നുവിട്ടതാണ് പ്രളയകാരണം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്ന് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഡാം തുറന്നത് മൂലമുണ്ടായ പ്രളയമാണ് കേരളത്തെ മുക്കിയത്. വയനാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ ആര്‍ക്കും ഡാം തുറന്ന് വിടാമെന്നാണോ എന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനം വിജയിപ്പിച്ചത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കേരളം അവഗണിച്ചു. തീവ്രമായി മഴ പെയ്തത് മൂന്നുദിവസം മാത്രമാണ്. ജൂലായില്‍ തന്നെ ഡാമുകള്‍ നിറഞ്ഞിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

1

സൈന്യത്തെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു. ഈ ദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. അതേസമയം സര്‍ക്കാരിന്റെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ല മാത്രമാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇടുക്കി ഡാം തുറന്ന് വിട്ടപ്പോള്‍ നല്‍കിയ അറിയിപ്പ് പോലെ ഏതെങ്കിലും ഡാം തുറന്നിട്ടുണ്ടോ. ഓറഞ്ച് അലര്‍ട്ട്, ബ്ലൂ അലര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കെങ്കിലും മനസിലാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കെഎസ്ഇബിയുടെ ബുക്കില്‍ അലര്‍ട്ട് എന്നെഴുതി വച്ചാല്‍ പോരാ. അണക്കെട്ട് തുറക്കും മുമ്പ് ജില്ലാ കളക്ടറെ പോലും അറിയിക്കാന്‍ ഇവര്‍ ശ്രമിച്ചു. ദുരന്തത്തില്‍ ഏറ്റവും വലിയ അനാസ്ഥ കാട്ടിയത് ജലവകുപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ രക്ഷകന്റെ വേഷം അണിയുകയാണ്. കുട്ടനാട്ടില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. സ്പില്‍വേകള്‍ പലതും മണ്ണിടിഞ്ഞ് കിടക്കുകയാണ്. എന്ത് തരം ജലവിഭവമാണ് മാത്യു ടി തോമസ് നടത്തുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു. അതേപോലെ ഓഖി ദുരിതാശ്വാസത്തിന് 240 കോടി കിട്ടിയപ്പോള്‍ 65 കോടിയാണ് ചെലവഴിച്ചത്. എറണാകുളത്തിന്റെ ചുമതലയുണ്ടായിരുന്ന രവീന്ദ്രനാഥ് മുന്‍നിരയിലില്ലായിരുന്നു. അതേസമയം രാജു വിദേശയാത്ര ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരള പുനര്‍നിര്‍മാണത്തിന് ജനങ്ങളെ മുന്നില്‍ നിന്ന് സഹായിക്കാന്‍ സര്‍ക്കാരിനേക്കാള്‍ ഒരടി മുന്നില്‍ പ്രതിപക്ഷം ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!ഡിഎംകെയില്‍ മക്കള്‍ പോര് അവസാനിക്കുന്നു? തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് അഴഗിരി!!

ബിഹാറില്‍ ബിജെപി പെട്ടു; ഉടക്കിട്ട് നിതീഷ് കുമാര്‍!! മതിയാകില്ലെന്ന് ജെഡിയു നേതാക്കള്‍ബിഹാറില്‍ ബിജെപി പെട്ടു; ഉടക്കിട്ട് നിതീഷ് കുമാര്‍!! മതിയാകില്ലെന്ന് ജെഡിയു നേതാക്കള്‍

English summary
kerala flood 2018 chennithala against goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X