മത്സ്യത്തൊഴിലാളിയുടെ പങ്ക് മഹത്തരം; ആദരിക്കും.... ദിവസേന 3000 രൂപയും ഇന്ധനവും നൽകും!!
Recommended Video

തിരുവനന്തപുരം: കേരളത്തിൽ നടന്ന പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് മഉ്യ പങ്ക് വഹിച്ചത് മത്സ്യത്തൊഴിലാളികളാണെന്നും. അവരുടെ പങ്ക് മഹത്തരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മൽസ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം ന്യായമായ നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസ പ്രദേശത്ത് ബോട്ടുകള്‍ എങ്ങനെയാണോ എത്തിച്ചത് അതുപോലെ അവ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. രക്ഷാ പ്രവര്‍ത്തനം അവസാനിച്ചാൽ സർക്കാർ അവരെ കയ്യൊഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നില്‍ക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതല്‍പ്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് നമുക്ക് കരുത്ത് നൽകിയത്. ഈ സംസ്ക്കാരതെ മുറുകെ പിടിച്ച്കൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി. ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തനമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications