Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാപ്രളയം തകർത്ത് എറിഞ്ഞത് സിനിമാ വ്യവസായത്തേയും.. സിനിമയ്ക്ക് നഷ്ടം കോടികൾ

കൊച്ചി: സംസ്ഥാനത്തിന്റെ സര്‍വ്വ മേഖലകളിലും കനത്ത നഷ്ടം വിതച്ച് കൊണ്ടാണ് മഹാ പ്രളയം കടന്ന് പോയിരിക്കുന്നത്. കാര്‍ഷിക, വ്യാവസായ രംഗങ്ങളെ പ്രളയം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്ന വലിയ ദൗത്യമാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളത്.

സിനിമാ രംഗം പ്രളയമുഖത്ത് മലയാളികള്‍ക്ക് കരുത്തായി നിന്നിരുന്നു. എന്നാല്‍ പ്രളയം മലയാള സിനിമയ്ക്ക് വരുത്തി വെച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണക്കാല പ്രതീക്ഷകൾ

ഓണക്കാല പ്രതീക്ഷകൾ

ഇത്തവണത്തെ ഓണക്കാലം ഉന്നമിട്ട് മലയാള സിനിമയുടെ അണിയറയില്‍ വന്‍ പദ്ധതികളാണ് ഒരുങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ ഒടിയന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, പൃഥ്വിരാജിന്റെ രണം അങ്ങനെ നിരവധി ചിത്രങ്ങളാണ് ഓണക്കാലത്ത് റിലീസ് കാത്തിരുന്നത്. എന്നാല്‍ പ്രളയം മലയാള സിനിമയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് എറിഞ്ഞു കളഞ്ഞു.

പുറത്തിറക്കാനാവാതെ

പുറത്തിറക്കാനാവാതെ

മിക്ക ചിത്രങ്ങളും റിലീസ് അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം. ഘട്ടം ഘട്ടമായി സിനിമകള്‍ റിലീസ് ചെയ്യാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. റീലീസ് പ്രളയം മൂലം മുടങ്ങിപ്പോയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കമുള്ളവ ഒരുമിച്ച് പുറത്ത് ഇറക്കിയാല്‍ വന്‍ നഷ്ടമുണ്ടാകുമെന്ന് സിനിമാ രംഗം കണക്ക് കൂട്ടുന്നു.

തീയറ്ററുകൾ നശിച്ചു

തീയറ്ററുകൾ നശിച്ചു

കോടികളുടെ നഷ്ടമാണ് ഇതിനകം തന്നെ പ്രളയം സിനിമയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തി അടച്ച് ഇടേണ്ടതായി വന്നു. ഏകദേശം 60 ശതമാനം തീയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. പല ചിത്രങ്ങളുടേയും ഷൂട്ടിംഗും മുടങ്ങി. നാല് തിയറ്റുകള്‍ പൂര്‍ണമായും നശിച്ചു. നിരവധി എണ്ണത്തില്‍ വെള്ളം കയറി.

നഷ്ടം കോടികളുടേത്

നഷ്ടം കോടികളുടേത്

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം മലയാള സിനിമയ്ക്ക് പ്രളയമുണ്ടാക്കിയിരിക്കുന്നത് മുപ്പത് കോടിയുടെ വലിയ നഷ്ടമാണ്. 100 കോടി മുടക്കിയ വന്‍ ചിത്രങ്ങളുടെ റിലീസുകള്‍ മുടങ്ങി. തിയറ്ററുകളില്‍ പ്രളയ കാലത്തിന് തൊട്ട് മുന്‍പ് റിലീസ് ചെയ്ത ഇബ്ലീസ്, മറഡോണ, നീലി അടക്കമുള്ള ചിത്രങ്ങളുടെ കളക്ഷനേയും പ്രളയം വല്ലാതെ ബാധിച്ചു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08


keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+