പ്രളയകാലത്ത് വിദേശ യാത്ര... മന്ത്രി രാജുവിന് സിപിഐയുടെ പരസ്യശാസന, ഔചിത്യം കാണിക്കണമായിരുന്നു
ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐയുടെ ഒരു മന്ത്രിയും വിദേശത്ത് പോകേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കുന്നത് കേരളത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാനാണെന്ന് കാനം പറഞ്ഞു.
കൊച്ചി: കേരളത്തിലെ പ്രളയസമയത്ത് ജര്‍മന്‍ യാത്ര നടത്തി പുലിവാല് പിടിച്ച മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യ ശാസന. മന്ത്രി വിദേശ യാത്ര നടത്തിയത് തെറ്റായ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രി വിദേശത്ത് പോയ സമയത്ത് പ്രളയം രൂക്ഷമായിരുന്നില്ല. എന്നാല്‍ ഔതിത്യ ബോധം കാണിക്കേണ്ട സമയമായിരുന്നു അതെന്ന് കാനം പറഞ്ഞു. നേരത്തെ യാത്ര വിവാദമായതോടെ നാട്ടിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി വരാന്‍ സിപിഐ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് രാജുവിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐയുടെ ഒരു മന്ത്രിയും വിദേശത്ത് പോകേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയായിരിക്കുന്നത് കേരളത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാനാണെന്ന് കാനം പറഞ്ഞു. നേരത്തെ മന്ത്രിയുടെ ജര്‍മന്‍ യാത്ര സിപിഐയിലും പ്രതിപക്ഷത്തും വന്‍വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചുമതല കൈമാറിയത് അനുമതിയില്ലാതെയാണെന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് സിപിഐയുടെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. എന്നാല്‍ നാട്ടില്‍ നിന്നെത്തി മന്ത്രി നടത്തിയ പ്രസ്താവന കൂടുതല്‍ കുഴപ്പത്തിലാക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രളയക്കെടുതിയില്‍ വ്യാപക നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സിപിഐയുടെ മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുന്‍ ജനപ്രതിനിധികള്‍ ഒരു മാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications