കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് മണ്ണില്‍ നിന്നുള്ള സഹായം തുടരുന്നു.. 35 ലക്ഷം കൈമാറി നടന്‍ ചിയാന്‍ വിക്രം..

  • By Desk
Google Oneindia Malayalam News

പ്രളയത്തില്‍ എല്ലാം നഷ്ടമായ കേരളത്തിന് തമിഴ് മണ്ണില്‍ നിന്നുള്ള സഹായം തുടരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച 35 ലക്ഷം രൂപ നടന്‍ ചിയാന്‍ വിക്രം കൈമാറി. ദുരിതമനുഭവിക്കുന്ന കേരള മണ്ണിന് സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യ സഹായമെത്തിയതും തമിഴ് നാട്ടില്‍ നിന്ന് തന്നെയായിരുന്നു.

 vikramhelp-1534665104.jpg

നടന്‍മാരായ സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം സഹായം നല്‍കിയത്. 25 ലക്ഷം രൂപയായിരുന്നു ഇരുവരും നല്‍കിയത്. പിന്നാലെ നടന്‍ കമലഹാസന്‍ ,ധനുഷ്, വിശാല്‍, നടികര്‍ സംഘം എന്നിവര്‍ തങ്ങളാല്‍ ആവും വിധം സഹായം ചെയ്തിരുന്നു.

പ്രളയക്കെടുതിയില്‍ വലയുന്ന കേരള ജനതയ്ക്ക് പിന്തുണയുമായി നടി ഖുശ്ബുവും രംഗത്തെത്തി. ഈ അവസരത്തിലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകുമെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
പിന്തുണ പ്രഖ്യാപിച്ച് AB de Villiers | OneIndia Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
kerala flood 2018 ctor Chiyaan Vikram handed over the cheque of
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X