Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ സാമ്പത്തിക മേഖല തകര്‍ന്നു..ജിഎസ്ഡിപിയും ടൂറിസവും മികവ് പുലര്‍ത്തില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തിലെ പ്രളയം അടങ്ങിയെങ്കിലും അതിലും വലിയ ദുരന്തമാണ് ഇനി വരാനിരിക്കുന്നതെന്ന് സൂചന. കേരളത്തിലെ സാമ്പത്തിക മേഖലയെയാണ് ഇനി പ്രതിസന്ധി കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന പ്രളയം കേരളത്തെ അടിമുടി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും കാലം സമ്പദ് മേഖലയ്ക്ക് താങ്ങായി നിന്ന വ്യാപാര മേഖലകളെല്ലാം തകര്‍ന്നിരിക്കുകയാണ്. ദേശീയ ഏജന്‍സികളെല്ലാം വിചാരിക്കുന്നതിലും കൂടുതല്‍ പ്രളയം കേരളത്തെ ബാധിക്കുമെന്നാണ പ്രവചിക്കുന്നത്.

തൊഴില്‍, ടൂറിസം, ഓണവിപണി എന്നിവയെ പൂര്‍ണമായും ബാധിക്കുമെന്നാമഅ വിലയിരുത്തല്‍. പുനരധിവാസത്തിന് പുറമേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം കേരളത്തിന് അധികബാധ്യതയാണ്. കേരളത്തിലെ കാപ്പി വ്യവസായത്തിനും ഇത് വലിയ തിരിച്ചടിയാകുമെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണത്തിനെയും ബാധിക്കും. അതേസമയം പണം കൊണ്ട് മാത്രമേ ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ സാധിക്കൂ. വിദേശസഹായമില്ലാത്ത പശ്ചാത്തലത്തില്‍ ഈ സ്ഥിതി കേരളം മറികടക്കുമോ എന്ന് കണ്ടറിയണം.

കേരളത്തിന്റെ ജിഎസ്ഡിപി

കേരളത്തിന്റെ ജിഎസ്ഡിപി

ഇന്ത്യയില്‍ ഏറ്റവും മികച്ച സമ്പദ് മേഖലയാണ് കേരളത്തിലേത്. ജിഎസ്ഡിപി വളര്‍ച്ചയും അങ്ങനെ തന്നെ. എന്നാല്‍ പ്രളയക്കെടുതിയില്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഒരു ശതമാനം കുറയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ഓണക്കാലത്ത് ജനങ്ങള്‍ ചെലവഴിക്കുന്ന തുക കുറയുന്നതും വലിയ തിരിച്ചടിയാവും. വാഹന മേഖലയെയും സ്വര്‍ണ വ്യാപാര മേഖലയെയുമാണ് ഇത് ഏറ്റവുമധികം ബാധിക്കുക. കേരളത്തില്‍ സ്വര്‍ണ വ്യവസായം ജീവിതരീതിയുടെ തന്നെ ഭാഗമാണ്.

തൊഴില്‍ മേഖല

തൊഴില്‍ മേഖല

ഇടുക്കി, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചു. നാലര ലക്ഷം ജനങ്ങളാണ്് ഈ ജില്ലകളില്‍ തൊഴിലാളികളായിട്ടുള്ളത്. ഇവരില്‍ പലര്‍ക്കും സ്വന്തം വീട് പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. അതേസമയം ഇതില്‍ 20 ശതമാനം എന്‍ആര്‍ഐകളാണ്. ബാക്കി വരുന്ന മൂന്നര ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പലരും കൂലിവേല ചെയ്യുന്നവരാണ്. തൊഴില്‍ മേഖല പാടേ തകര്‍ന്നത് ഇവര്‍ക്ക് തിരിച്ചടിയാവും. 4000 കോടിയുടെ വേതന നഷ്ടമാണ് ഓഗസ്റ്റില്‍ ഉണ്ടാവുകയെന്നാണ് വിലയിരുത്തല്‍.

ടൂറിസം മേഖല

ടൂറിസം മേഖല

കേരളത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് ടൂറിസമാണ്. ഈ മേഖലയില്‍ യോഗങ്ങള്‍, കണ്‍വെന്‍ഷനുകള്‍ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് വന്‍ ആവശ്യക്കാരാണ് കേരളത്തിലുണ്ടാവുന്നത്. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ് ഇത് സജീവമാകാറുള്ളത്. എന്നാല്‍ പ്രളയത്തോടെ ഈ മേഖലയും തകര്‍ച്ചയിലാണ്. നേരത്തെ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സമയത്തും ഇതേ പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോള്‍ നിപ്പ വൈറസിന് പിന്നാലെ പ്രളയവും വന്നതോടെ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ടൂറിസം സീസണിലാണ്.

കടബാധ്യത

കടബാധ്യത

കേരളത്തിന് നേരത്തെ തന്നെ സാമ്പത്തിക ബാധ്യത ഉണ്ട്. 2.1 ലക്ഷം കോടിയുടെ കടബാധ്യതയാണ് ഉള്ളത്. ഇത് ധനകാര്യ മന്ത്രാലയത്തിനാണ് ഏറ്റവും സമ്മര്‍ദം ഉണ്ടാക്കുക. പുനരധിവാസവും പുനര്‍നിര്‍മാണവും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കും. ദുരിതാശ്വാസ ഫണ്ടിലേക്ക് പണമെത്തുന്നതാണ് കേരളത്തിന് ആശ്വസിക്കാനുള്ളത്. റവന്യു കമ്മിയും ധനക്കമ്മിയും വര്‍ധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

വളര്‍ച്ച ആവശ്യം

വളര്‍ച്ച ആവശ്യം

കേരളത്തിന് ഇനി വളര്‍ച്ച അത്യാവശ്യമാണ്. പുനര്‍നിര്‍മാണം കേരളത്തിന്റെ കടബാധ്യത വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ഇത് വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ക്രെഡിറ്റ് വളര്‍ച്ച 17-21 ശതമാനം വരെ ഉയരും. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള സാധനങ്ങള്‍ക്കുള്ള വില കണക്കുകൂട്ടിയാണ് ഈ നിഗമനത്തിലെത്തുന്നത്. അതേസമയം കേരളത്തിന്റെ കാപ്പിക്കുരുവിന്റെ ഉല്‍പ്പാദനത്തിനും ഇത് തിരിച്ചടിയാണ്. കാപ്പികൃഷി പ്രളയത്തില്‍ വന്‍ നഷ്ടം നേരിട്ടിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ഉല്‍പ്പാദനത്തിന്റെ 20.8 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് കേരളമാണ്.

നിങ്ങള്‍ക്കും സംഭാവന നല്‍കാം

നിങ്ങള്‍ക്കും സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.


Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+