കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേദനയായി നിവേദ്യ,ചെങ്ങന്നൂരിലെ ദുരിതാശ്വാസക്യാമ്പിൽ രണ്ടര വയസ്സുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു

Google Oneindia Malayalam News

ചെങ്ങന്നൂര്‍: കേരളം അതിജീവനത്തിന് അക്ഷീണ പ്രയത്‌നം നടത്തുന്നതിനിടെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ദുഖവാര്‍ത്ത. തിരുവണ്ടൂരിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പെണ്‍കുഞ്ഞ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. രണ്ടര വയസ്സുകാരിയായ നിവേദ്യയാണ് മരിച്ചത്. സുനില്‍-അനുപമ ദമ്പതികളുടെ മകളാണ് നിവേദ്യ. ചെങ്ങന്നൂരിലെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തിരുവണ്ടൂരിലെ ക്യാമ്പിലെത്തിയവരാണ് ഇവര്‍.

കേന്ദ്രത്തേയും ഞെട്ടിച്ച് യുഎഇ! കേരളത്തിന് എഴുനൂറ് കോടി രൂപയുടെ സഹായം.. കൈകോര്‍ത്ത് അറബ് ലോകംകേന്ദ്രത്തേയും ഞെട്ടിച്ച് യുഎഇ! കേരളത്തിന് എഴുനൂറ് കോടി രൂപയുടെ സഹായം.. കൈകോര്‍ത്ത് അറബ് ലോകം

വ്യാഴാഴ്ച ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുഞ്ഞിന് പനിയുണ്ടായിരുന്നു. ക്യാമ്പിലെത്തിയതിന് പിന്നാലെ പനി ശക്തി പ്രാപിച്ചു. കുഞ്ഞിന് സംസാര ശേഷം നഷ്ടമായതോടെ അടൂരിലെ ബന്ധുവിന്റെ വീടിന് സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പനി കുറഞ്ഞില്ല.

flood-death

തുടര്‍ന്ന് കുഞ്ഞിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് മസ്തിഷ്‌ക ജ്വരം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മികച്ച ചികിത്സ നല്‍കുന്നതിന് വേണ്ടി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് നിവേദ്യ മരിച്ചത്. മൃതദേഹം ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തും.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Flood Updates: Two years old girl died in Chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X