കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം സുരക്ഷാ ബില്‍ വീണ്ടും ചര്‍ച്ചയാവുന്നു.... കേരളത്തിനും തമിഴ്‌നാടിനും നിയമം വേണ്ട... കാരണമെന്ത്

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിനും തമിഴ്‌നാടിനും നിയമം വേണ്ട!

ദില്ലി: കേരളത്തിലെ പ്രളയം സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത ദുരന്തങ്ങളിലൊന്നാണ്. പക്ഷേ കേരളത്തെ ഇതിലും ആശങ്കപ്പെടുത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്. അതുപോലെ ഡാമുകളുടെ സുരക്ഷയും. കേന്ദ്ര സര്‍ക്കാര്‍ ഡാം സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തെ സംബന്ധിച്ച് ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

കര്‍ണാടകയില്‍ നഷ്ടം വിതച്ച് പ്രളയം: 15000കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍, 850 വീടുകള്‍ തകര്‍ന്നു! കര്‍ണാടകയില്‍ നഷ്ടം വിതച്ച് പ്രളയം: 15000കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍, 850 വീടുകള്‍ തകര്‍ന്നു!

എന്തുകൊണ്ടാണ് കേരളം ഈ ബില്ലിനെ ഭയത്തോടെ കാണുന്നത്. കേരളം മാത്രമല്ല തമിഴ്‌നാടിനും ഈ ബില്‍ നടപ്പാക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ഇത് നടപ്പാക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് കേരളത്തിന്റെ വാദം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഈ ബില്ലിനെ എതിര്‍ക്കാനും സാധ്യതയുണ്ട്.

ഡാം സുരക്ഷാ ബില്‍ 2018

ഡാം സുരക്ഷാ ബില്‍ 2018

ജൂണിലാണ് ഡാം സുരക്ഷാ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഡാം സുരക്ഷയ്ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് കൊണ്ടായിരുന്നു ഈ ബില്‍ കൊണ്ടുവന്നത്. ഡാമുകള്‍ക്ക് പ്രത്യേക സുരക്ഷ, നിരീക്ഷണം, പ്രവര്‍ത്തനം എന്നിവ സുരക്ഷിതമായി നടപ്പാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് അപകടസാധ്യത ഇല്ലാതാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം.

പ്രത്യേക കമ്മിറ്റികള്‍

പ്രത്യേക കമ്മിറ്റികള്‍

പ്രത്യേക കമ്മിറ്റികള്‍ ഓരോ ഡാമിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. ദേശീയ ഡാം സുരക്ഷാ കമ്മിറ്റി, ദേശീയ സുരക്ഷ അതോറിറ്റി, സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി, സംസ്ഥാന ഡാം കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് സുരക്ഷ മുതലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുക. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഇതിന് വേണ്ട നയങ്ങളും നിര്‍ദേശങ്ങളും നല്‍കും. ഇതിനെ കുറിച്ചുള്ള എല്ലാ ഡാറ്റകളും ഇവരുടെ കൈവശമുണ്ടാകും.

ജയലളിത എതിര്‍ത്ത ബില്‍

ജയലളിത എതിര്‍ത്ത ബില്‍

ജയലളിത ഈ ബില്ലിനെ പണ്ട് മുതലേ എതിര്‍ക്കുന്നതാണ്. മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിനുള്ള സ്വാധീനം കുറയുമെന്നായിരുന്നു ജയലളിതയുടെ വാദം. ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുമുള്ളത്. ബില്ലിലെ ചില ഭേദഗതികളില്‍ മാറ്റം വരുത്തണമെന്നായിരുന്നു ജയലളിതയുടെ ആവശ്യം. തമിഴ്‌നാടിന് തന്നെയായിരിക്കും ഡാമിന്റെ പൂര്‍ണമായ നിയന്ത്രണാവകാശമെന്നും പളനിസാമി പറയുന്നു.

കേരളത്തിന് എതിര്‍പ്പ്

കേരളത്തിന് എതിര്‍പ്പ്

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഈ ബില്ലിനെ എതിര്‍ക്കാനാണ് സാധ്യത. തമിഴ്‌നാടിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന ബില്ലാണ് ഇതെന്നാണ് കേരളത്തിന്റെ വാദം. മറ്റൊന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനാണ് അധികാരമെങ്കിലും പ്രളയം വന്നപ്പോള്‍ അവര്‍ സ്വന്തം അധികാരത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. അതുകൊണ്ട് ഈ ബില്‍ കേരളത്തിന് ദോഷം ചെയ്യുന്നതാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത് വീണ്ടുമൊരു കേരളം-തമിഴ്‌നാട് പ്രശ്‌നത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

മുല്ലപ്പെരിയാറിന്റെ സുരക്ഷ

മുല്ലപ്പെരിയാറിന്റെ സുരക്ഷ

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് കേരളം നേരത്തെ തന്നെ വാദങ്ങളുയര്‍ത്തുന്നതാണ്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് കേരളം പറയുമ്പോള്‍ ജലനിരപ്പ് കുറയ്ക്കാനാവില്ലെന്ന വാദമായിരുന്നു തമിഴ്‌നാട് ഉയര്‍ത്തിയത്. ഇപ്പോള്‍ തമിഴ്‌നാടിന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാവുന്ന അവസ്ഥയാണ്. ജലനിരപ്പ് 142 അടിയില്‍ നിന്ന് കുറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാവുന്നില്ല. ഡാമിന്റെ സുരക്ഷയെ കുറിച്ച് കാര്യങ്ങള്‍ സര്‍ക്കാര്‍ വീണ്ടും പഠിക്കണമെന്നാണ് കേരളം ആവശ്യപ്പെടാന്‍ പോവുന്നത്.

ഡാം സുരക്ഷ നിര്‍ണായകം

ഡാം സുരക്ഷ നിര്‍ണായകം

കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഡാം സുരക്ഷ വളരെ പ്രധാന്യമേറിയതാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ആര്‍ക്കാണോ ഡാമിന്റെ ചുമതലയുള്ളത് അവര്‍ക്കായിരിക്കും ഇനി ഡാമിന്റെ സുരക്ഷയില്‍ ഉത്തരവാദിത്തമുണ്ടാവുക. ഗുജറാത്തിലെ മച്ചുഡാമിലെ ദുരന്തത്തില്‍ പണ്ട് രണ്ടായിരം പേര്‍ മരിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഡാം തുറന്നുവിടുന്നത് വഴി ദുരന്തങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ സമാന സ്ഥിതിയുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
kerala flood 2018 how centres proposed dam safety bill would have impacted kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X