സഹജീവികള്‍ക്ക് സഹായമെത്തിച്ചവര്‍, ലൈക്കിന് വേണ്ടി ചാരിറ്റി ചെയ്തവർ, ദുരന്ത മുഖത്തെ കാഴ്ചകള്‍
പ്രളയക്കെടുതിയില്‍ മനുഷ്യന്‍ ഇല്ലാതായ നിമിഷങ്ങളായിരുന്നു കടന്നു പോയത്. ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച്, പ്രാണന്‍ കൈയ്യില്‍ പിടിച്ച് ഓടുന്ന കാഴ്ചകള്‍, എന്നാല്‍ ദുരന്തമുഖത്തും ഉണ്ടായ ചില കാഴ്ചകളെ കുറിച്ച് പറയുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനേന്‍.
രാപ്പകല്‍ പണിയെടുത്ത് സഹജീവികള്‍ക്ക് സഹായമെത്തിച്ചവര്‍ അവര്‍ക്ക് താങ്ങും തണലുമായി മാറിയവര്‍ തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് അവര്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ദുരന്തമുഖത്ത് കണ്ട പല മുഖങ്ങളെ കുറിച്ച് അവരിങ്ങനെ എഴുതി.

പലതരം മുഖങ്ങള്‍
പലതരം മനുഷ്യരെക്കണ്ടു...
അവനവനെ കത്തിച്ച് പോലും ലോകത്തിന്റെ പ്രകാശമായ് മാറിയവർ....
രാപകലില്ലാതെ പണിഎടുത്ത് സഹജീവികൾക്ക് കൈത്താങ്ങും കരുത്തുമായവർ
മറ്റുള്ളവരുടെ വേദനയിൽ സ്വയം വേദനിച്ച് റെസ്ക്യൂവും ഡിസാസ്റ്റെർ മാനേജ്മെന്റും നടത്തുന്നവർ

അറിയപ്പെടാത്തവര്‍
ആരാരും അറിയാതെ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥർ.ഓൺലൈനിൽ ഇരുന്ന് കോർഡിനേറ്റ് ചെയ്യുന്നവർ ലോണുകളും കടങ്ങളും മറന്ന് മുഴുവൻ മാസശമ്പളവും സംഭാവൻ ചെയ്തവർ,കയ്യിലുള്ളതെന്തും പങ്കിട്ട് പകുത്തവർഎല്ലാ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്രേരിതമായി മാത്രം കണ്ടവർ,പരിഹസിച്ചവർ

ലൈക്കിക ദാഹം
ലൈക്കിനും ഫോട്ടോയ്ക്കും വേണ്ടി ചാരിറ്റി ചെയ്തവർ, ഈ ദുരന്തമുഖത്തും സാഹിത്യപ്രവർത്തനങ്ങൾ, നിരൂപണങ്ങൾ എന്നിവ നടത്തിയവർ, പുഴ ജലദേവി, അമ്മച്ചി ഭൂമി പെറ്റമ്മ മാതൃദേവോ ഉണ്ടാ എന്ന ലൈനിൽ മുസ്ലിം സമുദായങ്ങൾക്കും ക്രൈസ്തവർക്കുമാണു പ്രശങ്ങൾ എന്ന തരത്തിൽ വർഗീയത വിഷം തുപ്പിയവർ

മൊയന്താക്കിയവര്‍
അളിഞ്ഞ ആർത്തവകാൽപ്പനികത്യ്ക്കായ് നിലവിളിച്ച് പെണ്മ അടയാളപ്പെടുത്തിയവർ,കൂട്ടത്തിൽ മോങ്ങിയവർ റെസ്ക്യൂ ഹെലികോപ്ടെറിനെ മൊയന്താക്കൈയവർ, ലിംഗപ്രദർശകർ, സ്ത്രീകളോട് മോശമായ് പെരുമാറിയവർ
പെണ്ണടിവസ്ത്രത്തിന്റെ അളവ് അന്വേഷിച്ച ചില നിഷ്കളങ്കർ അവർക്കായി മറുപടി എഴുതിക്കൂട്ടുന്ന മറ്റു ചിലർ

അവസാനിക്കുന്നില്ല
പെൺകുട്ടികളെ ആക്രമിച്ചവർ
ഈ ലിസ്റ്റ് അവസാനിക്കുകയില്ല. ഞാനും എന്റോനും ഒരു തട്ടാനും എന്ന മനോനിലയുണ്ടായിട്ടും മാന്യമായ് പെരുമാറിയ ദേഹങ്ങൾ വരെയുണ്ട്.......ലോകം ഏതു ദുരന്തത്തിലും പെട്ടാലും എത്രകൂരിരുട്ടിലൂടെ പോയാലും സ്നേഹവും അലിവുമുള്ള സാധാരണമനുഷ്യരുണ്ട് എന്നതാണു ഈ അന്ധകാരത്തിലെ പ്രതീക്ഷ,പ്രത്യാശ..

ആഹ്ളാദിപ്പിക്കുന്നു
മനുഷ്യരിൽ മൃഗങ്ങളുണ്ടെന്നും അതിനേക്കാളേറെ നല്ലമനുഷ്യരുണ്ടെന്നുമുള്ള അറിവ് ആഹ്ലാദിപ്പിക്കുന്നു....
നമ്മൾ സ്നേഹത്തിന്റെയും നന്മയുടേയും കാലത്ത് കൂടിയാണു ജീവിക്കുന്നത്........
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിങ്ങള്‍ക്കും സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications