ക്യാമ്പില്‍ വസ്ത്രങ്ങളുമായി ജയറാം.... രാംരാജിന്റെ വിലകൂടിയ മുണ്ടുകളാണെന്ന് കുടുംബനായകന്‍
ആലപ്പുഴ: കേരളത്തിലെ പ്രളയ ദുരിതത്തില്‍ ഏറ്റവും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച വിഭാഗമായിരുന്നു സിനിമാ ലോകം. നടന്‍ ടോവിനോ തോമസിനെ പോലുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടന്‍ ജയറാമും മകള്‍ മാളവികയും ദുരിതാശ്വാസ ക്യാമ്പില്‍ വസ്ത്രങ്ങളുമായി എത്തിയിരിക്കുകയാണ്. ഇവരുടെ വരവ് ജനങ്ങള്‍ ആഘോഷമാക്കിയെങ്കിലും ഫേസ്ബുക്ക് ലൈവിലെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പരിഹാസ വിധേയമായിട്ടുണ്ട്.
വിലകൂടിയ മുണ്ടുകളാണ് കൊടുത്തതെന്ന ജയറാമിന്റെ പരാമര്‍ശമാണ് വിവാദമായത്. രാംരാജിന്റെ കിറ്റുമായിട്ടാണ് നടന്‍ ക്യാമ്പിലെത്തിയത്. അതേസമയം സംവിധായകന്‍ മേജര്‍ രവിയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതായി അറിയിച്ചിരുന്നു. മമ്മൂട്ടി മുന്‍കരുതലുകളെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിനിമാ മേഖലയുടെ ഇടപെടലുകളെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നുണ്ട്.

വസ്ത്രങ്ങളുമായി എത്തി....
തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിത ബാധിരെ സഹായിക്കാനായിട്ടാണ് ജയറാമും മകള്‍ മാളവികയും വസ്ത്രങ്ങളുമായി എത്തിയത്. ഇത് ഫേസ്ബുക്ക് ലൈവിലൂടെ ഇവര്‍ അറിയിക്കുകയും ചെയ്തു. തിരുവല്ല വേങ്ങലില്‍ ഇവര്‍ മുണ്ടുകളുമായി എത്തിയതിനെ വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാം രാജിന്റെ വിലകൂടിയ മുണ്ടുകളും ഷര്‍ട്ടുകളാണ് നല്‍കിയതെന്ന് ജയറാം ഫേസ്ബുക്ക് ലൈവിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

ബ്രാന്‍ഡ് അംബാസിഡര്‍
രാംരാജ് മുണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ജയറാം. ഇതിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനാണോ ജയറാം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അതേസമയം ശ്രീനാഗരാജന് നന്ദി പറയാന്‍ വാക്കുകളില്ല. കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദിയുണ്ടെന്നും ജയറാം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ജയറാം പറഞ്ഞു.

കുതിരാനില്‍ നിന്ന് രക്ഷിച്ചു
കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടലില്‍ നിന്നും തന്നെ രക്ഷിച്ച് മൂന്നുദിവസം ഭക്ഷണം തന്ന കേരള പോലീസിന് നന്ദി പറഞ്ഞ് ജയറാം എത്തിയിരുന്നു. കുതിരാനില്‍ 16 മണിക്കൂറോളമാണ് ജയറാമും കുടുംബവും കുടുങ്ങികിടന്നത്. മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുമ്പോള്‍ മണ്ണിടിച്ചിലുണ്ടായെന്നും പത്തിരുപത് വാഹനങ്ങള്‍ക്കൊപ്പം കുടുങ്ങിയെന്നും ജയറാം പറഞ്ഞിരുന്നു. അവിടെ നിന്ന് കേരളാ പോലീസ് രക്ഷിച്ചെന്നും അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ മൂന്ന് ദിവസത്തോളം തങ്ങളെ താമസിപ്പിക്കുകയും ഭക്ഷണം തരികയും ചെയ്തുവെന്ന് ജയറാം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ പിന്തുണ
പ്രളയദുരിതത്തില്‍പ്പെട്ടവരോടൊപ്പം കരകയറാന്‍ അതിജീവന ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കൊപ്പം താനുമുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോ വഴിയാണ് ഇതും വ്യക്തമാക്കിയിരിക്കുന്നത്. പ്രിയപ്പെട്ടവരെ നമ്മള്‍ ഒരു പ്രകൃതിദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഒരേ മനസോടെ ഒരേ ശരീരത്തോടെ നമ്മള്‍ അതിനെ അതിജീവിച്ചു. ഒരുപാട് പേര്‍ക്ക് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ജീവിതം, ജീവന്‍, വീട്, കൃഷി, എല്ലാം നഷ്ടപ്പെട്ടു. ഇനി അതൊക്കെ തിരിച്ചെടുക്കണം. അത് തിരിച്ചുപിടിക്കാനുള്ള ഉന്‍മേഷം നമ്മള്‍ കാണിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

പല കാര്യങ്ങളും ശ്രദ്ധിക്കണം
ക്യാമ്പിലുള്ളവരും വീട്ടിലേക്ക് തിരിച്ചുപോകുന്നവരും പല കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. ഒരുപാട് മാലിന്യജലം വീടുകളിലേക്ക് കയറിയിട്ടുണ്ട്. അവിടെ രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശുചീകരണ പ്രവര്‍ത്തികള്‍ വേണ്ടത്ര കരുതലോടെ ചെയ്യണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പകര്‍ച്ച വ്യാധികളും ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങണം. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

പ്ലാസ്റ്റിക് വേസ്റ്റുകള്‍
ടോവിനോ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള നിര്‍ദേശങ്ങലാണ് നല്‍കിയത്. പ്രളയക്കെടുതിയില്‍ കുമിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെംഗളൂരുവില്‍ എത്തിക്കുകയാണെങ്കില്‍ അവിടെയുള്ള പ്ലാസ്റ്റിക് റിസെക്കിള്‍ കനമ്പനി അത് ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ടോവിനോ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി ബെംഗളൂരുവില്‍ നിന്ന് വരുന്ന ട്രക്കുകള്‍ തിരികെ ചരക്കുകളൊന്നും ഇല്ലാതെയാണ് പോകുന്നതെന്നും അതില്‍ പ്ലാസ്റ്റിക് വേസ്റ്റുകള്‍ കയറ്റി അയക്കുകയാണെങ്കില്‍ ഗുണം ചെയ്യുമെന്നും ടോവിനോ പറഞ്ഞിരുന്നു.

നിങ്ങള്‍ക്കും സംഭാവന നല്‍കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications