കേരളത്തെ മറക്കാതെ ജൂനിയര്‍ എന്‍ടിആര്‍.... 25 ലക്ഷം നല്‍കും... ഒപ്പം കല്യാണ്‍ റാമിന്റെ 10 ലക്ഷവും
ഹൈദരാബാദ്: കേരളത്തിന് ആവശ്യ സമയത്ത് സഹായവുമായി തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. 25 ലക്ഷം രൂപയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നേരത്തെ തന്നെ പല അഭിമുഖങ്ങളിലും അദ്ദേഹം കേരളത്തോടുള്ള ഇഷ്ടം പ്രകടമാക്കിയിരുന്നു. അത് വ്യക്തമാക്കുന്നതാണ് സഹായധനം. അതേസമയം മറ്റൊരു താരം നന്ദമുരി കല്യാണ്‍ റാം പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്തിന് നിന്ന് വമ്പന്‍ സഹായങ്ങളാണ് കേരളത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മഹേഷ് ബാബു, ചിരഞ്ജീവി, രാം ചരണ്‍, അല്ലു അര്ജുന്, വിജയ് ദേവരകൊണ്ട, വരുണ്‍ തേജ്, നാനി, അല്ലാരി നരേഷ്, എന്നിവര്‍ക്ക് പുറമേ സംവിധായകന് കൊരട്ടല ശിവയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
തെലുങ്ക് സിനിമാ മേഖലയില്‍ നിന്ന് മാത്രം 2.06 കോടിയാണ് ലഭിച്ചത്. അതേസമയം തമിഴില്‍ നടന് വിക്രമാണ് ഏറ്റവും പുതിയതായി ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയിരിക്കുന്നത്. വിക്രം 35 ലക്ഷം രൂപയാണ് നല്‍കിയത്. നിരവധി തമിഴ് താരങ്ങള്‍ നേരത്തെ തന്നെ സഹായം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴ് നടന് വിജയ് സേതുപതി 25 ലക്ഷം രൂപ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഒരു കോടി രൂപ സണ്‍ ടിവി നല്‍കിയിരുന്നു. അതേസമയം മനോബാല വിജയ ബാലനാണ് തെലുങ്ക് താരങ്ങളുടെ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സിനിമാ മേഖലയില്‍ നിന്നാണ് കേരളത്തിന് വലിയ തുക ലഭിച്ചിരിക്കുന്നത്.
Young Tiger @tarak9999 has announced ₹25 Lakhs and @NANDAMURIKALYAN has announced ₹10 Lakhs towards Kerala CM's Distress Relief Fund.
— Manobala Vijayabalan (@ManobalaV) August 19, 2018
Wonderful gesture👏🏻#KeralaFloods #KeralaFloods2018 #KeralaFloodRelief
അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍
വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
തിരുവനന്തപുരം-
0471
2730045
കൊല്ലം-
0474
2794002
പത്തനംതിട്ട-
0468
2322515
ആലപ്പുഴ-
0477
2238630
കോട്ടയം
0481
2562201
ഇടുക്കി
0486
2233111
എറണാകുളം
0484
2423513
തൃശ്ശൂര്‍
0487
2362424
പാലക്കാട്
0491
2505309
മലപ്പുറം
0483
2736320
കോഴിക്കോട്
0495
2371002
വയനാട്
9207985027
കണ്ണൂര്‍
0468
2322515
ജില്ലാ കണ്ട്രോള് റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി
പത്തനംതിട്ട
8078808915(വാട്സാപ്പ്),
0468
2322515,
2222515
ഇടുക്കി
9383463036(വാട്സാപ്പ്)
0486
233111,
2233130
കൊല്ലം
9447677800(വാട്സാപ്പ്)
0474
2794002
ആലപ്പുഴ
9495003640(വാട്സാപ്പ്)
0477
2238630
കോട്ടയം
9446562236(വാട്സാപ്പ്),
0481
2304800
എറണാകുളം
7902200400(വാട്സാപ്പ്)
0484
2423513
2433481
കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം
സോണി(ആറന്മുള)
9496370751
പ്രദീപ്
സിഎസ്
(കോഴഞ്ചേരി)
9496805541
സതീഷ്
(അയിരൂര്‍)
8547611214
ഹരീന്ദ്രനാഥ്
(തൊട്ടപ്പുഴശ്ശേരി)
8547611209
പ്രിന്‍സ്മാത്യു(കോയിപ്രം)
9447349101
അഭിലാഷ്(ചെറുകോല്‍)
9847080787