Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചു.... ട്രെയിനുകള്‍ ഭാഗികമായി ഓടിത്തുടങ്ങി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളും ട്രെയിനുകളും സര്‍വീസ് പുനരാരംഭിച്ചു. സംസ്ഥാനത്തെ മിക്കവാറും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് എംസി റോഡില്‍ ബസ്സുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തിയത്. കോട്ടയം മേഖലയിലേക്കുള്ള സര്‍വീസുകളാണ് നടത്തിയത്.

bus

കോഴിക്കോട്: കേരളത്തില്‍ ദുരിത ദിവസങ്ങള്‍ക്ക് ശേഷം കെഎസ്ആര്‍ടിസി ബസ്സുകള്‍ വീണ്ടും ഓടിത്തുടങ്ങി. സംസ്ഥാനത്തെ മിക്കവാറും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് എംസി റോഡില്‍ ബസ്സുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. തൃശൂര്‍-കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നുണ്ട്. അതേസമയം കോട്ടയം വഴിയുള്ള ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലസ്ഥത്തും ഉണ്ടായിരുന്ന ഗതാഗത തടസ്സവും മാറിത്തുടങ്ങിയിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. ബോട്ട് സര്‍വീസുകള്‍ക്കും പ്രശ്‌നമില്ല. അടൂരില്‍ നിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം-കോട്ടയം ഭാഗത്തേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍-കോഴിക്കോട് സര്‍വീസുകളും ഉടന്‍ ആരംഭിക്കും. അതേസമയം എറണാകുളം-തിരുവനന്തപുരം, എറണാകുളം-അങ്കമാലി റൂട്ടിലാണ് ഗതാഗതമാണ് ഇനി പുന:സ്ഥാപിക്കാനുള്ളത്. ട്രെയിന്‍ സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തിലും നടത്തി. കോട്ടയം മേഖലയിലേക്കുള്ള സര്‍വീസുകളാണ് നടത്തിയത്. നിയന്ത്രണ വേഗത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. രാവിലെ എട്ടുമണി മുതല്‍ സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിനുകളും ഓടുന്നുണ്ട്. തിരുവനന്തപുരം-എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+