ഷെയ്ക്ക്.. ദ റിയൽ ഹീറോസ്... യുഇഎയെ പ്രശംസ കൊണ്ട് മൂടി സംവിധായകൻ എംഎ നിഷാദ്
കൊച്ചി: സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയപ്പോള്‍ തകര്‍ന്ന് പോയ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മലയാളികള്‍ക്കൊപ്പം അയല്‍സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളുമടക്കം കൈകോര്‍ക്കുകയാണ്. എന്നാല്‍ വിദേശ സഹായം കേരളത്തിന് വേണ്ട എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കേന്ദ്രം 600 കോടി ധനസഹായം പ്രഖ്യാപിച്ചപ്പോള്‍, 700 കോടി കേരളത്തിന് നല്‍കാമെന്ന് പറഞ്ഞ് ഞെട്ടിച്ചത് യുഎഇ ഭരണകൂടമാണ്. ഈ സഹായമടക്കം കേരളത്തിന് ലഭിച്ചേക്കുമോ എന്ന ആശങ്കയുണ്ട്. അതേസമയം വീണുപോയ കേരളത്തിന് നേര്‍ക്ക് കൈനീട്ടിയ യുഎഇ ഭരണാധികാരിക്ക് കേരളം സ്‌നേഹവും നന്ദിയും അറിയിക്കുന്നത് തുടരുന്നു. സംവിധായകന്‍ എംഎ നിഷാദിന്റെ പോസ്റ്റ് വായിക്കാം:

ആർക്കാണ് നന്ദി പറയേണ്ടത്
പറയാൻ വാക്കുകളില്ല....U A E എന്ന നാട്, ആ നാട്ടിലെ ജനങ്ങൾ, അവരെ മുന്നോട്ട് നയിക്കുന്ന ഭരണ കർത്താക്കൾ, അവരെ നമ്മൾ ആദരപൂർവ്വം വിളിക്കും.. ഷെയ്ക്ക്!!! അതായത് രാജാവ്... പ്രജകൾക്ക് വേണ്ടി രാജ്യം ഭരിക്കുന്ന രാജാവ്. ഏത് രാജ്യക്കാരും എല്ലാ മനുഷ്യരും ഈ രാജാക്കന്മാർക്ക് സ്വന്തം ജനതയാണ്... കാരുണ്യത്തിന്റ്റെ കര സ്പർശം ആ മണലാര്യണത്തിൽ നിന്നും നമ്മുടെ കൊച്ച് കേരളത്തിൽ എത്തുമ്പോൾ നാം ആർക്കാണ് നന്ദി പറയേണ്ടത്?

പ്രവാസി സമൂഹത്തോട് മാത്രമല്ല
നമ്മളുടെ നാടിന്റ്റെ നട്ടെല്ലായ പ്രവാസി സമൂഹത്തോട് മാത്രമല്ല...ഇനിയും മനുഷത്ത്വം നഷ്ടപ്പെടാത്ത ഒരുപാട് സുമനസ്സുകളോട്.....
ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ മനുഷ്യനായികാണുന്ന സുമനസ്സുകളോട്... കക്ഷി രാഷ്ട്രീയത്തിനതീതമായി നമ്മളൊന്നാണ് എന്ന് ലോകത്തിന് മുമ്പിൽ ഉറക്കെ വിളിച്ച് പറഞ്ഞ സുമനസ്സുകളോട്, കടലിന്റ്റെ മക്കളോട്, നമ്മുടെ പോലീസിനോട്, നമ്മുടെ സൈന്യത്തോട്.

ഷെയ്ക്ക്.. റിയൽ ഹീറോസ്
നമ്മുടെ യുവാക്കളോട്, നമ്മുടെ ഉദ്യോഗസ്ഥരോട്, നമ്മുടെ സന്നദ്ധ പ്രവർത്തകരോട്, മാധ്യമ സുഹൃത്തുക്കളോട്... അതെ കേരളം അതിജീവിക്കുകയാണ്... ആരുടെ മുന്നിലും കൈനീട്ടാതെ... നമ്മളെ സ്നേഹിക്കുന്നവരുടെ സഹായം നന്ദിയോടെ സ്വീകരിച്ച് കൊണ്ട്... ഷെയ്ക്ക് ഖലീഫ അങ്ങുൾപ്പടെയുളള അനേകം സുമനസ്സുകളെ നോക്കി ഞങ്ങൾ വിളിക്കും... ഷെയ്ക്ക്..The real Heros...

പ്രതിമ സ്ഥാപിക്കില്ല
കോടികൾ ചിലവാക്കി നിങ്ങളുടെ പ്രതിമകൾ ഞങ്ങൾ സ്ഥാപിക്കില്ല.. പകരം, ഞങ്ങളുടെ മനസ്സിൽ നിങ്ങളുണ്ട്... അനശ്വരമായ.. വിലമതിക്കാനാവാത്ത, മനുഷ്യത്ത്വത്തിന്റെ ''പ്രതിമ'' എന്നാണ് എംഎ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്. പ്രളയദുരിതത്തിലാണ്ട കേരളത്തോട് കാണിക്കുന്ന സ്നേഹത്തിന്റെ പേരിൽ യുഇഎ ഭരണാധികാരിക്ക് ഇത്തരത്തിൽ മലയാളികൾ ഒന്നാകെ നന്ദി പറഞ്ഞ് കൊണ്ടിരിക്കുകയാണ്.

കേരളത്തിന് കിട്ടില്ല
അതേസമയം യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ കേരളത്തിന് ഉപകാരപ്പെടുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. നിലവിൽ വിദേശ സഹായം സ്വീകരിക്കുന്ന നയം രാജ്യത്തിന് ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ നിലപാടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications