പ്രളയത്തിൽ അടിതെറ്റി സ്വർണ വിപണിയും.. വൻ തോതിൽ ഇടിയും.. പണയ സ്വർണം ഒഴുകിയേക്കും
കോഴിക്കോട്: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍. വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും കരകയറാന്‍ സ്വര്‍ണത്തെ ആവും മലയാളി ആശ്രയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വെള്ളപ്പൊക്കത്തില്‍പ്പെട്ട ഭൂരിപക്ഷം പേര്‍ക്കും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെടാത്തവര്‍ക്കും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സ്വര്‍ണം പണയം വെയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുക എന്നതാവും മലയാളി അടിയന്തരമായി ചെയ്യുക. ഇത്തരത്തില്‍ ബാങ്കിതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ സ്വര്‍ണം പണയത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വര്‍ണപണയ സ്ഥാപനങ്ങള്‍ കൂടാതെ പ്രാദേശിക ജ്വല്ലറികളിലും ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാനെത്തുന്നവര്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണ ഗതിയില്‍ വന്‍ തോതില്‍ കച്ചവടം നടക്കേണ്ടുന്ന വിവാഹ സീസണ്‍ ആണ് ഓഗസ്റ്റ് മുതലുള്ള മാസങ്ങള്‍. കേരളത്തില്‍ സ്വര്‍ണവില്‍പ്പനയുടെ 60 ശതമാനവും നടക്കാറുള്ളത് സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലാണ്. പ്രളയത്തിന്റെ പശ്ചത്തലത്തില്‍ സ്വര്‍ണ വിപണി കുത്തനെ താഴേക്ക് പോകുമെന്നാണ് കരുതുന്നത്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications