ഇടുക്കിയില്‍ ദുരിതം തീരുന്നില്ല.... വീണ്ടും ഉരുള്‍പ്പൊട്ടല്‍... മൂന്നാറും അടിമാലിയും ഒറ്റപ്പെട്ടു
ഇടുക്കി: കേരളത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നുണ്ടെങ്കിലും ഇടുക്കി ഇപ്പോഴും സമാന അവസ്ഥയില്‍ തന്നെ. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നേരത്തെ തന്നെ ഇടുക്കിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുകയാണ്. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് മാലിന്യം ഒലിച്ച് പോയി. ഇന്‍സിനറേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുകയാണ്. അതേസമയം മൂന്നാര്‍, ചെറുതോണി, അടിമാലി, മറയൂര്‍ മേഖലകള്‍ തീര്‍ത്തും ഒറ്റപ്പെട്ട് കിടക്കുകയാണ്. ഉപ്പുതോട്ടില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൂചനയുണ്ട്.

മഴ കുറഞ്ഞെങ്കിലും ഇടുക്കിയിലെ കാര്യങ്ങള്‍ അത്ര നല്ല രീതിയില്‍ അല്ല മുന്നോട്ടു പോകുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 2402.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളും താഴ്ത്തിയിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് 140 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്ന മേഖലയാണ് ഇടുക്കി. എത്രയും പെട്ടെന്ന് കുടുങ്ങി രക്ഷപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. അതേസമയം വൈദ്യുതി മുടക്കത്തെ കുറിച്ച് പരാതി പറയാനെത്തിയ വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെഎസ്ഇബി ജീവനക്കാരന്‍ മര്‍ദിച്ചെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications