കേരളത്തിന് ഓഗസ്റ്റില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ... 87 വര്‍ഷത്തിനിടെ ഒരുമാസം ലഭിക്കുന്ന കനത്ത മഴ
കൊച്ചി: കേരളത്തില്‍ ഓഗസ്റ്റ് മാസത്തില്‍ പെയ്ത മഴ സമീപകാലത്തെ ഏറ്റവും വലിയ റെക്കോര്‍ഡ്. പ്രളയത്തിലെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരിശോധിച്ചത്. ഓഗസ്റ്റിലെ ആദ്യത്തെ 20 ദിവസത്തോളം കനത്ത മഴയാണ് പെയ്തത്. അതായത് കഴിഞ്ഞ 87 വര്‍ഷത്തിനിടയില്‍ ഒരു മാസം കിട്ടുന്ന ഏറ്റവും കൂടുതല്‍ മഴയാണ് ഇത്. ഇത്രയും ദിവസങ്ങളില്‍ 771 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 1931 മുതല്‍ പെയ്ത മഴയില്‍ ഒരു മാസം ഏറ്റവുമധികം മഴ പെയ്തതും ഓഗസ്റ്റിലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇതുവരെ കേരളത്തില്‍ പെയ്തത് 1132 മില്ലിമീറ്റര്‍ മഴയാണ്. ഓഗസ്റ്റില്‍ സാധാരണ പെയ്യുന്നതിന്റെ രണ്ടരമടങ്ങ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കിയിലാണ് ഏറ്റവുമധികം മഴ പെയ്തത്.

111 വര്‍ഷത്തെ ഏറ്റവും കനത്ത മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. 1419 മില്ലിമീറ്റര്‍ മഴ ഇടുക്കിയില്‍ മാത്രം പെയ്തു. കേരളത്തില്‍ ഒരുപാട് വര്‍ഷങ്ങളായി മണ്‍സൂണ്‍ കുറഞ്ഞ് വരുന്നതായിരുന്നു കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കരുതിയിരുന്നില്ല. എന്നാല്‍ പ്രവചനങ്ങള്‍ മുഴുവന്‍ തെറ്റുന്നതാണ് കണ്ടത്. നിര്‍ത്താതെ മഴ പെയ്തതോടെ ഇടുക്കിയില്‍ ഒരു ദിവസം 25.4 മില്ലിമീറ്റര്‍ മഴവരെ രേഖപ്പെടുത്തി. ഇതിന് ശേഷം തുടര്‍ച്ചയായി ആറുദിവസത്തോളമാണ് മഴപെയ്തത്. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ ഇടുക്കിയില്‍ 70 മുതല്‍ 110 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കണക്ക്. അതേസമയം ഓഗസ്റ്റിലെ ആദ്യത്തെ മൂന്ന് ദിവസം ശക്തമായി മഴ പെയ്ത ശേഷം വീണ്ടും ഇത് ശക്തിപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications