കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചളിവെള്ളത്തിൽ കുനിഞ്ഞ് നിന്ന് സ്വന്തം മുതുക് ചവിട്ട് പടിയാക്കി ഒരു മനുഷ്യൻ! വൈറൽ വീഡിയോ

Google Oneindia Malayalam News

മനുഷ്യന്‍ എന്നത് ഇത്ര മനോഹരമായ പദമാണോ.. അതേ.. വെള്ളം വന്ന് മൂടിയെങ്കിലും, സ്വരൂക്കൂട്ടി വെച്ച ജീവിത സമ്പാദ്യങ്ങളെല്ലാം ഒലിച്ച് പോയെങ്കിലും, കണ്ണീരിനിടയിലും മലയാളി നല്‍കുന്ന ഉത്തരം ഇനി അതായിക്കും. ചുറ്റിലും പ്രളയമാണെങ്കിലും അതിനൊപ്പം മനുഷ്യനിലും നന്മയിലും വിശ്വാസം ഉറപ്പിക്കുന്ന എത്രയെത്ര കാഴ്ചകളാണ്!

കേരളത്തെ മുക്കിക്കൊന്ന് പ്രളയജലം - ഏറ്റവും പുതിയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും കാണാം... https://malayalam.oneindia.com/kerala-floods-2018/

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു മനോഹരമായ ദൃശ്യം. ഒരേസമയം കണ്ണ് നനയിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമിത്. വെള്ളം കയറിയ ഇടത്ത് നിന്നും പ്രായമായവര്‍ അടക്കമുള്ള സ്ത്രീകളെ ബോട്ടില്‍ കയറാന്‍ സഹായിക്കുകയാണ് ഒരു യുവാവ്. അതും ചളിവെള്ളത്തില്‍ കുനിഞ്ഞ് നിന്ന് സ്വന്തം ദേഹം ചവിട്ട് പടിയായി മാറ്റിക്കൊണ്ട്!

dp

ആദ്യം കയറിയ ഉമ്മ വെപ്രാളത്തിലാവാം ചെരിപ്പ് പോലും അഴിക്കാതെയാണ് ആ ചെറുപ്പക്കാരന്റെ മുതുകിലേക്ക് കാലെടുത്ത് വെച്ചത്. 'മൂപ്പര് മനുഷ്യനാണ്, കല്ലല്ല, അത് ശ്രദ്ധിക്കണം' എന്നൊരാള്‍ ചവിട്ടിക്കയറുന്ന സ്ത്രീകളോട് പറയുന്നത് കേള്‍ക്കാം. ജീവന്‍ കയ്യില്‍പ്പിടിച്ച്, മരണം കാത്തിരുന്ന എത്രയോ പേരെയാണ് ഈ ചെറുപ്പക്കാരനെ പോലുള്ളവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നത് നന്ദി പറച്ചിലിനുമപ്പുറം മഹത്തരമാണ്. സര്‍ക്കാരിനും സൈന്യത്തിനുമൊപ്പം ഇത്തരം സാധാരണക്കാര്‍ കൂടിയാണ് കേരളത്തെ പ്രളയത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തുന്നത്. ഈ നന്മക്കാഴ്ചയ്ക്ക് സോഷ്യല്‍ മീഡിയ കണ്ണീരോടെ കയ്യടിക്കുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Flood updates: A touching rescue video is viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X