കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയിലെ പണം കൊണ്ട് ആഢംബര കാര്‍... കേരളത്തിനെതിരെ വീണ്ടും വ്യാജ പ്രചാരണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ ജനം കഷ്ടപ്പെടുന്നതെന്നും സംഘപരിവാറിനും ഹിന്ദുത്വ സംഘടനകള്‍ക്കും ബാധകമേയല്ല. അതുകൊണ്ടാണല്ലോ വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. കേരളം ബീഫ് കഴിക്കുന്നവരുടെ നാടാണെന്നും അതുകൊണ്ട് അവരെ സഹായിക്കരുതെന്നുമായിരുന്നു പ്രചാരണം. പിന്നീട് പ്രളയത്തില്‍ കേരളത്തെ സഹായിച്ചത് സേവാഭാരതിയാണെന്നൊക്കെയായിരുന്നു പ്രചാരണം. ഇപ്പോഴത്തെ പ്രചാരണം അതുക്കും മേലെയാണ്.

ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിച്ച് കേരളത്തിലെ ഉദ്യോഗസ്ഥര്‍ ആഢംബര കാറുകള്‍ വാങ്ങുകയാണെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയിലാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ യാതൊരു തെളിവുമില്ലാതെ പടച്ചുവിടുന്നതാണ് ഈ ആരോപണങ്ങള്‍ എന്ന് കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയ തന്നെ ഇതിനെ പൊളിച്ച് കൈയ്യില്‍ കൊടുത്തിട്ടുണ്ട്. അതേസമയം പ്രളയത്തില്‍ കേരളത്തെ സഹായിക്കാതെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാറെന്നുമാണ് പരിഹാസം.

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം

ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം

കേരളത്തെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതാണ് ദുരിതാശ്വാസ നിധി. ഇതിലേക്ക് ആയിരം കോടിയിലധികം രൂപ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇത് വെറും തട്ടിപ്പാണെന്ന് നേരത്തെ തന്നെ സംഘപരിവാറും ബിജെപിയും ആരോപിക്കുന്നുണ്ട്. വന്‍ അഴിമതിയാണ് ഇതില്‍ നടക്കുന്നതെന്നും പണം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കില്ലെന്നുമായിരുന്നു നേരത്തെ തന്നെ ഉന്നയിച്ചിരുന്നത്. തുക വിതരണം ചെയ്യുന്നതിന് മുമ്പേ തന്നെയായിരുന്നു ഈ ആരോപണം.

ആഢംബര കാറുകള്‍ വാങ്ങുന്നു

ആഢംബര കാറുകള്‍ വാങ്ങുന്നു

ഇത്തവണയും ദുരിതാശ്വാസ നിധിയെ തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ആഢംബര്‍ കാര്‍ വാങ്ങുകയാണെന്ന് സൈബര്‍ സംഘികള്‍ ആരോപിക്കുന്നു. ഇതിനായി ഒരു കാറിന്റെ ചിത്രം ഉപയോഗിച്ച് വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. കേരള മാരിടൈം ബോര്‍ഡ് ഗവണ്‍മെന്റ് ഓഫ് കേരള എന്ന് നമ്പര്‍ പ്ലേറ്റിലെഴുതിയ ജാഗ്വാര്‍ എക്‌സ് എഫിന്റെ പടമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ചാത്തൂട്ടിയുടെ ട്വീറ്റ്

ചാത്തൂട്ടിയുടെ ട്വീറ്റ്

കേരളത്തിനെതിരെ വലിയ രീതിയില്‍ വിദ്വേഷ പ്രാചരണം നടത്തുന്ന ചാത്തൂട്ടി എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രചാരണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെയും ദുരിതാശ്വാസ നിധിയിലേക്ക് മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങുന്നതിനെയും ഇയാള്‍ പരിഹസിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ഭിക്ഷക്കാര്‍ക്ക് തുല്യമാണെന്നായിരുന്നു ഇയാളുടെ പ്രചാരണം. കേരള മാരിടൈം ബോര്‍ഡ് ഗവണ്‍മെന്റ് ഓഫ് കേരള... നിങ്ങളുടെ ദുരിതാശ്വാസ നിധി എവിടെ പ്പോയെന്ന് നോക്കൂ. എന്ന കുറിപ്പോടെയാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സത്യാവസ്ഥ എന്ത്?

സത്യാവസ്ഥ എന്ത്?

മുതിര്‍ന്ന അഭിഭാഷകനും 2018 ജനുവരിയില്‍ കേരള മാരിടൈം ബോര്‍ഡിന്റെ ചെയര്‍മാനുമായി വിജെ മാത്യുവിന്റെ കാറിന്റെ ചിത്രം ഉപയോഗിച്ചാണ് ഇത്തരമൊരു വ്യാജ പ്രചാരണം നടത്തുന്നത്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നതിന് മുമ്പാണ് ഈ കാര്‍ അദ്ദേഹം വാങ്ങിയത്. 2014ല്‍ വിജെ മാത്യു അദ്ദേഹത്തിന്റെ പേരിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെ സംഘികളുടെ ആ പ്രചാരണവും പൊളിഞ്ഞടുങ്ങിയിരിക്കുകയാണ്.

സംഘി ഗ്രൂപ്പുകള്‍

സംഘി ഗ്രൂപ്പുകള്‍

സോഷ്യല്‍ മീഡിയയിലെ സംഘി ഗ്രൂപ്പുകളിലെല്ലാം ഇത് റിട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 30ലെ ഈ ട്വീറ്റിന് 2500 തവണയാണ് റി ട്വീറ്റ് ഉള്ളത്. 32000ലേറെ തവണ ഇത് ലൈക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം അഭിഷേക് സിംഗ് എന്നയാള്‍ ഫേസ്ബുക്കില്‍ ഇതേ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മോഡല്‍ എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്വന്തം പണം കൊണ്ട് വാങ്ങിയ കാര്‍

സ്വന്തം പണം കൊണ്ട് വാങ്ങിയ കാര്‍

വിജെ മാത്യു സംഘപരിവാര്‍ ആരോപണങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്നത് ഓണററി പൊസിഷന്‍ മാത്രമാണെന്നും താന്‍ സര്‍ക്കാരില്‍ നിന്ന് ഒരുരൂപ പോലും ശമ്പളം വാങ്ങുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആ ജാഗ്വര്‍ എന്റേതാണ്. സ്വന്തം പണം കൊണ്ടാണ് അത് വാങ്ങിയത്. സര്‍ക്കാരില്‍ നിന്ന് പെട്രോള്‍ അലവന്‍സ് പോലും ഞാന്‍ സ്വീകരിക്കാറില്ല. എന്നിട്ടും എന്റെ കാര്‍ ഉപയോഗിച്ചുള്ള വ്യാജപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കുന്നവര്‍

ബീഫ് കഴിക്കുന്നവര്‍

പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കരുതെന്നും ബീഫ് കഴിക്കുന്നവരാണ് അവരെന്നും സംഘപരിവാര്‍ തുടക്കത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കരുതെന്ന പ്രചാരണവുമുണ്ടായിരുന്നു. നാം പൂജിക്കുന്ന പശുക്കളെ കൊല്ലുന്നവരാണ് കേരളീയര്‍. അവര്‍ പശുക്കളെ പരസ്യമായി കശാപ്പ് ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് പ്രളയത്തിന് കാരണമെന്ന് വരെ പ്രചാരണമുണ്ടായിരുന്നു.

എല്ലാവരും പണക്കാര്‍

എല്ലാവരും പണക്കാര്‍

കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ആരും ധനസഹായമോ മറ്റ് ആവശ്യവസ്തുക്കളോ നല്‍കരുതെന്ന് സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനായ സുരേഷ് കൊച്ചാട്ടിലും പറഞ്ഞിരുന്നു. കേരളത്തിലെ എല്ലാവരും പണക്കാര്‍ ആണെന്നായിരുന്നു ഇയാളുടെ പ്രചാരണം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പ്രാചരണത്തില്‍ പ്രധാന പങ്കുണ്ടായിരുന്നയാളാണ് സുരേഷ് കൊച്ചാട്ടില്‍. സേവാഭാരതിയുടെ ചുമതലക്കാരന്‍ കൂടിയാണ് ഇയാള്‍.

അര്‍ണാബിന്റെ പ്രചാരണം

അര്‍ണാബിന്റെ പ്രചാരണം

അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപബ്ലിക് ചാനലും കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. യുഎഇ കേരളത്തിന് 700 കോടി സഹായധനം നല്‍കുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെ റിപബ്ലിക് ടിവിയില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ണാബ് മലയാളികളെ അപമാനിച്ചുവെന്ന് പറഞ്ഞും വിവാദമുണ്ടായിരുന്നു. ഇത്രയും നാണം കെട്ടയാളുകള്‍ എന്നായിരുന്നു പ്രയോഗം. ഇത് കേരള ജനതയെ അല്ലെന്നും കോണ്‍ഗ്രസിനെയും ബിജെപിയെയുമാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് സംഘപരിവാറും പ്രതിരോധത്തിനെത്തിയിരുന്നു.

സേവാഭാരതിയുടെ സഹായം

സേവാഭാരതിയുടെ സഹായം

ചെങ്ങന്നൂരില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സേവാഭാരതിയെത്തി എന്നായിരുന്നു പിന്നീടുള്ള വ്യാജ പ്രചാരണം. എന്നാല്‍ ഇതിനെയും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. ഗുജറാത്തില്‍ നിന്ന് സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമില്‍ക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജല ശുദ്ധീകരണ വാഹനമാണ് സേവാഭാരതി തങ്ങളുടേതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇതിനെ പുകഴ്ത്തിയിരുന്നു. എന്നാല്‍ ചെങ്ങന്നൂരുകാര്‍ തന്നെയാണ് ഇതിനെ പൊളിച്ചടുക്കി. സര്‍ക്കാ വാഹനം സേവാഭാരിതിയുടേത് ആകുന്നതെങ്ങനെയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം.

കൊല്‍ക്കത്തയില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണു... നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയംകൊല്‍ക്കത്തയില്‍ ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണു... നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം

മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തെന്ന വാര്‍ത്തയ്ക്ക് അല്‍പ്പായുസ്മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തെന്ന വാര്‍ത്തയ്ക്ക് അല്‍പ്പായുസ്

English summary
kerala flood 2018 sangh parivar social media campaign against kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X