പ്രളയത്തിന് മുൻപും ശേഷവും കേരളം.. ഞെട്ടിക്കുന്ന അവസ്ഥ വെളിപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങൾ
Recommended Video

ദില്ലി: ഓഗസ്റ്റ് 8നിപ്പുറം കേരളത്തിലുണ്ടായ പെരുമഴയ്ക്കും പ്രളയത്തിനും ശേഷമുള്ള ബാക്കിപത്രങ്ങളുടെ കണക്കെടുപ്പിലാണ് സംസ്ഥാനമിപ്പോള്‍. ലക്ഷങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ തന്നെ പുറത്ത് വിട്ടതാണ്. പ്രളയത്തിന് മുന്‍പും പ്രളയത്തിന് ശേഷവുമുള്ള കേരളത്തിന്റെ അവസ്ഥ വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങൾ നാസയും പുറത്ത് വിട്ടിരിക്കുന്നു.
ആലപ്പുഴയും പത്തനംതിട്ടയും ഉള്‍പ്പെട്ട മധ്യകേരളത്തിലെ ജില്ലകളില്‍ പ്രളയം എത്ര ഭീകരമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രളയത്തിന് മുന്‍പ് ഫെബ്രുവരി ആറിനും പ്രളയത്തിന് ശേഷം ഓഗസ്റ്റ് 22നും പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് രണ്ടാമത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.

ആദ്യത്തേ ചിത്രത്തില്‍ പച്ചനിറത്തില്‍ കാണുന്ന ഭാഗങ്ങളില്‍ ഭൂരിഭാഗത്തും രണ്ടാമത്തേതില്‍ വെള്ളത്തെ പ്രതിനിധീകരിക്കുന്ന നീലനിറം കാണാം. പ്രളയത്തിന് മുന്‍പുള്ള ദൃശ്യം പകര്‍ത്തിയിരിക്കുന്നത് ലാന്‍സ് സാറ്റ് 8 ഉപഗ്രഹമാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍ 2 ഉപഗ്രഹമാണ് പ്രളയബാക്കിയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications