Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തെ പിടിച്ചുയർത്താൻ കൂടുതൽ താരങ്ങൾ.. 70 ലക്ഷം വിജയ് വക.. 1 കോടിയുമായി വിജയകാന്തും സുശാന്തും

കൊച്ചി: കഴുത്തറ്റം മുക്കിയ പ്രളയജലത്തില്‍ നിന്നും നിരവധി കരുണയുടെ കൈകളില്‍ പിടിച്ചാണ് കേരളം കരകയറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചില തുരങ്കം വെയ്ക്കലുകളും തകൃതിയായി നടക്കുന്നു. എന്നാല്‍ മഹാദുരന്തത്തെ മറികടന്ന ജനത അതിജീവിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ് മലയാളിക്കുള്ളത്.

ഐക്യരാഷ്ട്രസഭയുടേയും യുഎഇ, ഖത്തര്‍ അടക്കമുള്ള വിദേശ സഹായങ്ങള്‍ കേരളത്തിന് കിട്ടിയേക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിന് മറ്റ് വഴിക്ക് സഹായം ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും സിനിമാ രംഗത്ത് നിന്ന് തന്നെയാണ് ധനസഹായം ഒഴുകുന്നത്.

കൈപിടിച്ച് കയറ്റാൻ

കൈപിടിച്ച് കയറ്റാൻ

പ്രളയ ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ നടന്മാരായ കാര്‍ത്തിയും സൂര്യയും തുടക്കമിട്ട സഹായം ഇന്നും കേരളത്തിലേക്ക് നിലയ്ക്കാതെ ഒഴുകി കൊണ്ടിരിക്കുകയാണ്. ഭാഷാ വ്യത്യാസമില്ലാതെ തമിഴില്‍ നിന്നും തെലുഗില്‍ നിന്നും കന്നടത്തില്‍ നിന്നും ബോളിവുഡില്‍ നിന്നും കേരളത്തിന് വേണ്ടി താരങ്ങള്‍ കൈ കോര്‍ക്കുന്നു.

വിജയ് വക 70 ലക്ഷം

വിജയ് വക 70 ലക്ഷം

മലയാളത്തിലെ താരങ്ങളോളം തന്നെ കേരളത്തില്‍ ആരാധകരുള്ള ഇളയദളപതി വിജയ് ദുരിതബാധിതര്‍ക്ക് വേണ്ട് മാറ്റി വെച്ചിരിക്കുന്നത് 70 ലക്ഷം രൂപയാണ്. വിജയ് ഫാന്‍സ് വഴിയാണ് തുക കൈമാറുകയെന്ന് തമിഴ് ചാനലായ സണ്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പണം മാത്രമല്ല വിജയ് ഫാന്‍സ് കേരളത്തിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

1 കോടിയുടെ സഹായം

1 കോടിയുടെ സഹായം

തമിഴിലെ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്ത് കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ 1 കോടി രൂപയുടെ സഹായം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോടി രൂപ വിലവരുന്ന അവശ്യവസ്തുക്കളാണ് വിജയകാന്ത് കേരളത്തിലേക്ക് എത്തിക്കുക. കൂടാതെ ഡിഎംകെ ശേഖരിച്ച സാധനങ്ങള്‍ 24ാം തിയ്യതി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യും.

വ്യത്യസ്തനായി സുശാന്ത്

വ്യത്യസ്തനായി സുശാന്ത്

കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിക്കുന്ന താരങ്ങളില്‍ ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ് ധോണിയായി വേഷമിട്ട് ബോളിവുഡില്‍ ചുവടുറപ്പിച്ച യുവതാരം സുശാന്ത് സിംഗ് രജ്പുത്. കേരളത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശുഭംരഞ്ജന്‍ എന്ന യുവാവ് കയ്യില്‍ പണമില്ലെന്ന് വ്യക്തമാക്കി മുന്നോട്ട് വന്നു.

ആരാധകന് 1 കോടി

ആരാധകന് 1 കോടി

പണമില്ലെന്നും എന്നാല്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനെന്താണ് ചെയ്യേണ്ടത് എന്നുമാണ് ശുഭംരഞ്ജന്‍ എന്നയാള്‍ ചോദിച്ചത്. നടന്‍ നല്‍കിയ മറുപടി ആരാധകരെയെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തുന്നത് ആയിരുന്നു. പണമില്ലെങ്കില്‍ 1 കോടി രൂപ താന്‍ നല്‍കാം എന്നാണ് സുശാന്ത് മറുപടി നല്‍കിയത്.

 ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കണമെന്നും അക്കാര്യം തന്നെ അറിയിക്കണം എന്നുമാണ് നടന്‍ പറഞ്ഞത്. പറയുക മാത്രമല്ല 1 കോടി ശുഭംരഞ്ജന്റെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കുകയും ചെയ്തു.ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും നടന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

എന്റെ കേരളം

അതേക്കുറിച്ച് സുശാന്ത് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: സുഹൃത്തേ, താന്‍ വാക്ക് പറഞ്ഞത് പോലെ നിങ്ങള്‍ എന്താണോ ചെയ്യാനാഗ്രഹിച്ചത് അത് ചെയ്തു. താങ്കളാണ് എന്നെക്കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യാനായി പ്രേരിപ്പിച്ചത്. സ്വയം വളരെ അധികം അഭിമാനം തോന്നണം താങ്കള്‍ക്ക്. ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെയാണ് ഇക്കാര്യം ചെയ്തിരിക്കുന്നത്. നിറയെ സ്‌നേഹം എന്നാണ് എന്റെ കേരളം എന്ന ഹാഷ് ടാഗോട് കൂടി നടന്റെ ട്വീറ്റ്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+