കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ സ്നേഹം സണ്ണി ലിയോണ്‍ മറന്നില്ല.. കേരളത്തിന് ദുരിതാശ്വാസ സഹായമായി അഞ്ച് കോടി !!

  • By Desk
Google Oneindia Malayalam News

പ്രളയത്തില്‍ എല്ലാം നഷ്ടമായ കേരള മണ്ണിന് സഹായവുമായി നടി സണ്ണി ലിയോണ്‍. അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സിനിമാ താരം സണ്ണി ലിയോണ്‍ ആയിരിക്കും.

sunnyleonflood-1534669243.jpg

നേരത്തേ ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്തിക്ക് റോഷന്‍, ജോണ്‍ എബ്രഹാം , കരണ്‍ ജോഹര്‍ എന്നിവര്‍ കേരളത്തിന് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

സണ്ണിക്ക് പുറമേ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് ബാഹുബലി നടന്‍ പ്രഭാസ് ആണെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടിയാണ് അദ്ദേഹം നല്‍കിയത്. തെലുങ്ക് നടന്‍മാരായ രാം ചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് സംഭാവനയായി നല്‍കിയിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ച 35 ലക്ഷം രൂപ നടന്‍ ചിയാന്‍ വിക്രം കൈമാറി. ദുരിതമനുഭവിക്കുന്ന കേരള മണ്ണിന് സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യ സഹായമെത്തിയതും തമിഴ് നാട്ടില്‍ നിന്ന് തന്നെയായിരുന്നു.

തമിഴ് മണ്ണില്‍ നിന്ന് സൂര്യയും കാര്‍ത്തി,കമലഹാസന്‍ ,ധനുഷ്, വിശാല്‍, നടികര്‍ സംഘം എന്നിവര്‍ തങ്ങളാല്‍ ആവും വിധം സഹായം ചെയ്തിരുന്നു.

English summary
kerala flood 2018 sunny leon donates five crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X