കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്താണ്? നടപ്പായാല്‍ കേരളത്തിലെ ദുരന്തം ഇല്ലാതാവുമോ? നിങ്ങളറിയേണ്ടതെല്ലാം

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്നത് പശ്ചിമഘട്ടവും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിന്റെ ആവശ്യകത നേരത്തെ ചൂണ്ടിക്കാട്ടിയതുമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്താണ് പശ്ചിമഘട്ടവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും. കേരളം ഇപ്പോള്‍ കൃത്യമായും അറിഞ്ഞിരിക്കേണ്ട കാര്യം കൂടിയാണിത്.

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാധവ് ഗാഡ്ഗില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ റിപ്പോര്‍ട്ടുകള്‍ കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാവും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷം എല്ലാവരും ചോദിക്കുന്ന കാര്യവും ഇത് തന്നെയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിലെ പ്രളയ ദുരന്തം ഉണ്ടാവാതിരിക്കുമോ. അത് ദുരന്തത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് കണ്ടെത്തേണ്ട കാര്യമാണ്.

പശ്ചിമഘട്ടം...

പശ്ചിമഘട്ടം...

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്നതാണ് പശ്ചിമഘട്ടം. ഈ മേഖലയുടെ പരിസ്ഥിതിയെ താങ്ങിനിര്‍ത്തുന്നതും പശ്ചിമഘട്ടമാണ്. 2010 ഫെബ്രുവരിയില്‍ അന്നത്തെ പരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് തമിഴ്‌നാട്ടിലെ കോട്ടഗിരിയില്‍ പശ്ചിമ ഘട്ട സംരക്ഷണ സമിതിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്ന് പശ്ചിമ ഘട്ടത്തിന്റെ നാശം സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രിയെ അറിയിക്കുകയും ചെയ്തു.

ഗാഡ്ഗില്‍ കമ്മിറ്റി

ഗാഡ്ഗില്‍ കമ്മിറ്റി

പശ്ചിമ ഘട്ടത്തില്‍ നിര്‍മാണം, ഖനനം, ഭൂമി കൈയ്യേറ്റം എന്നിവ നടക്കുന്നുണ്ടെന്ന് മന്ത്രിയെ കമ്മിറ്റി അറിയിച്ചതോടെയാണ് ഗാഡ്ഗില്‍ കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ജയറാം രമേശ് തയ്യാറായത്. പശ്ചിമ ഘട്ട വികസന സമിതിയെ ഇതിനായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് പശ്ചിമ ഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും പരിസ്ഥി മേഖലകളെയും കുറിച്ച് പഠിച്ച് അതിന്റെ സംരക്ഷണത്തിന് വേണ്ട നടപടികളെടുക്കാനായി സമിതിയെ നിയോഗിച്ചത്. തീരദേശത്ത് നിന്ന് 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.

പ്രദേശങ്ങളെ തരംതിരിച്ചു

പ്രദേശങ്ങളെ തരംതിരിച്ചു

ഭൂമിശാസ്ത്രപരമായി പശ്ചിമ ഘട്ടത്തെ തരംതിരിക്കുകയാംണ് ഗാഡ്ഗില്‍ കമ്മിറ്റി ആദ്യം ചെയ്തത്. പരിസ്ഥിതി ലോല മേഖലകളാക്കി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ ഒരോ ചെറിയ മേഖലകളെയും പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുകയും ചെയ്തു. ഇതിനെ മൂന്നായിട്ടാണ് തംരതിരിച്ചത്. ഓരോ മേഖലയും എത്രത്തോളം സംരക്ഷണമോ, അതല്ലെങ്കിലും പാരിസ്ഥിത പ്രശ്‌നങ്ങളോ നേരിടുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 75 ശതമാനം പ്രദേശങ്ങളില്‍ ഒന്നാം വിഭാഗത്തിലോ രണ്ടാം വിഭാഗത്തിലോ ഉള്‍പ്പെടുന്നതാണ്.

പ്രധാന നിര്‍ദേശങ്ങള്‍

പ്രധാന നിര്‍ദേശങ്ങള്‍

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ കൃഷി ചെയ്യരുതെന്നായിരുന്നു പ്രധാന നിര്‍ദേശം, പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രത്യേക സാമ്പത്തിക സോണുകളോ ഹില്‍ സ്‌റ്റേഷനോ പുതിയതായി അനുവദിക്കരുത്, പൊതു സ്ഥലം സ്വകാര്യ സ്ഥലമായി മാറ്റുന്നത് തടയുക, വനഭൂമി സംരക്ഷിക്കുക, ഖനനത്തിന് ലൈസന്‍സ് നല്‍കാതിരിക്കുക, പുതിയ ഡാം നിര്‍മിക്കാതിരിക്കുക, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക, റെയില്‍വേ ലൈന്‍, ടൂറിസം നിയന്ത്രണം, കാറ്റാടി യന്ത്ര പദ്ധികള്‍ക്ക് നിയന്ത്രണം, രാസവളങ്ങള്‍ പൂര്‍ണമായും മേഖലയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു.

സംസ്ഥാനങ്ങള്‍ എതിര്‍ത്തു

സംസ്ഥാനങ്ങള്‍ എതിര്‍ത്തു

കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ത്തു. ഇതിനിടെ പല നിര്‍ദേശങ്ങളും ഇതിനായി ഉയര്‍ന്ന് വന്നു. തുടര്‍ന്ന് ജയറാം രമേശിന് പകരം വന്ന പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കസ്തൂരിരംഗന്‍ സമിതി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനായി നിയോഗിച്ചു. 81 ശതമാനവും ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നുണ്ടെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പറയുന്നു. കേരളം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അതിശക്തമായിട്ടാണ് എതിര്‍ത്തത്. കേരളത്തിന് ഒട്ടും അനുയോജ്യമല്ലെന്നായിരുന്നു ഇതിനെ പരിഹസിച്ചത്.

അടിമുടി മാറ്റി....

അടിമുടി മാറ്റി....

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ നിര്‍വചനം തന്നെ പൊളിച്ചെഴുതി. ജനവാസയോഗ്യമായ സ്ഥലവും സംരക്ഷിക്കേണ്ട പ്രദേശവും എന്ന രീതിയിലേക്കാണ് ഇതിനെ മാറ്റിയത്. ഇതില്‍ വനസമ്പത്ത് കൊണ്ട് ധാരാളിത്തമുള്ള 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പശ്ചിമ ഘട്ടത്തിന്റെ ഭൂപ്രദേശം വ്യക്തമാക്കിയിരുന്നു. ഇത് കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിലും കുറവായിരുന്നു. കേരളത്തില്‍ വെറും 9993.7 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് പരിസ്ഥിതി ലോല മേഖലയായി ഉള്ളത്.

കേരളത്തിലെ പ്രളയം ഇല്ലാതാവുമായിരുന്നോ?

കേരളത്തിലെ പ്രളയം ഇല്ലാതാവുമായിരുന്നോ?

യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സത്യസന്ധമായിരുന്നത്. എന്നാല്‍ അത് കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഇല്ലാതാക്കാന്‍ സഹായിക്കുന്നതല്ല. മറിച്ച് ഇപ്പോഴുണ്ടായതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. മരണസംഖ്യയും കുറയുമായിരുന്നു. മുമ്പുണ്ടായിരുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നത്. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതും വനനശീകരണവുമാണ് ഉത്തരാഖണ്ഡിലും കേരളത്തിലുമടക്കമുള്ള ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

സംഭാവന നല്‍കാം

സംഭാവന നല്‍കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഇതാണ് സംഭാവനകള്‍ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

English summary
kerala flood 2018 the prescriptions for the western ghats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X