കേരളം ദുരിതത്തിൽ... അഭിഭാഷക സംഘന വാശിയിൽ, ഹാൾ വിട്ട്കൊടുക്കില്ലെന്ന്, കലക്ടർ പൂട്ട് പൊളിച്ചു!!
തൃശ്ശൂർ: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബാർ അസോസിയേഷൻ ഹാൾ വിട്ട്കൊടുക്കാതെ ഭാരവാഹികൾ. ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷക സംഘടനയുടെ ഈ പ്രവൃത്തി. ദുരിതാശ്വാസ ക്യാംപുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ചേർന്ന വസ്തുക്കൾ സൂക്ഷിക്കാൻ കലക്ടർ ആവശ്യപ്പെട്ടിട്ടും അത് ചെവികൊള്ളാൻ ഭാരവാഹികൾ തയ്യാറാവാതിരുന്നത്.
പലതവണ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നപ്പോഴ്‍ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷം കലക്ടർ അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ട് പൊളിക്കുകയായിരുന്നു. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications