• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെരിയാറ്റില്‍ അഞ്ച് അടിയോളം വെള്ളം താഴ്ന്നു.... മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിച്ചു

  • By Vaisakhan

ആലുവ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. പെരിയാറ്റില്‍ അഞ്ച് അടിയോളം വെള്ളം താഴ്ന്നതിനെ തുടര്‍ന്നാണ് പാലം വഴിയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള ജലത്തിന്റെ തോത് കുറഞ്ഞതോടെ ആലുവ, പറവൂര്‍, മേഖലയില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ പാലത്തിലൂടെ തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതമാണ് പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. ഇതുവഴി വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

കുമരകത്തും തിരുവാര്‍പ്പിലും പ്രളയം രൂക്ഷം; ആളുകളെ മാറ്റുന്നു, 8000 പേര്‍ കാത്തുനില്‍ക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വൈറ്റില മൊബിലിറ്റി ഹബ്ബിലും കൊച്ചി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഓരോ പതിനഞ്ച് മിനുട്ടില്‍ ഇപ്പോള്‍ ബസ്സുകള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടപ്പള്ളി-പനവേല്‍ ദേശീയ പാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം വരാപ്പുഴ-പറവൂര്‍ ഭാഗത്തെ ചെറിയപിള്ള പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. ഇവിടെ ഹെലികോപ്ടറുകളും ബോട്ടുകളും എത്തിയിട്ടുണ്ട്. അതേസമയം ആലുവയില്‍ പമ്പിങ് ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. കടുത്ത കുടിവെള്ള ക്ഷാമമാണ് ഇവിടെയുള്ളത്. പറവൂരില്‍ ഭക്ഷണമില്ലാത്ത അവസ്ഥയാണുള്ളത്.

flood

അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

kerala

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045

കൊല്ലം- 0474 2794002

പത്തനംതിട്ട- 0468 2322515

ആലപ്പുഴ- 0477 2238630

കോട്ടയം 0481 2562201

ഇടുക്കി 0486 2233111

എറണാകുളം 0484 2423513

തൃശ്ശൂര്‍ 0487 2362424

പാലക്കാട് 0491 2505309

മലപ്പുറം 0483 2736320

കോഴിക്കോട് 0495 2371002

വയനാട് 9207985027

കണ്ണൂര്‍ 0468 2322515

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515

ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130

കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002

ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630

കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800

എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751

പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541

സതീഷ് (അയിരൂര്‍) 8547611214

ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209

പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101

അഭിലാഷ്(ചെറുകോല്‍) 9847080787

English summary
kerala flood 2018 transport from aluva restarted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more