കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് യുഎന്‍ സഹായം.... നവകേരള നിര്‍മാണത്തിന് യുഎന്‍ ഏജന്‍സികള്‍ സഹകരിക്കും!!

Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതങ്ങളേക്കാള്‍ വലുതായിരുന്നു വിവാദങ്ങള്‍. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടുതട്ടിലായിരുന്നു. തുടര്‍ന്ന് യുഎഇയുടെയും ഐക്യരാഷ്ട്രസഭയുടെയും അടക്കമുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. വിവാദങ്ങള്‍ക്കിടെ ഐക്യരാഷ്ട്രസഭയുടെ സഹായം കേരളത്തിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കേരളത്തെ യുഎന്‍ സഹായിക്കുക. ഇത് കേരളത്തെ സംബന്ധിച്ച് ശുഭവാര്‍ത്തയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണത്തിനുമായി മന്ത്രിമാര്‍ വിദേശ സന്ദര്‍ശനത്തിനൊരുങ്ങുകയാണ്. ഇതിനുള്ള പണം വിദേശ സന്ദര്‍ശനത്തില്‍ നിന്ന് സ്വരൂപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനോടൊപ്പം യുഎന്‍സഹായം കൂടി ലഭിക്കുന്നതോടെ കേരളത്തിന് കരകയറാനാവുമെന്നാണ് പ്രതീക്ഷ.

യുഎന്‍ ഏജന്‍സികളുടെ സഹായം

യുഎന്‍ ഏജന്‍സികളുടെ സഹായം

പ്രളയദുരിതത്തില്‍ നിന്ന് കരകയറാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയത്തില്‍ വീടുകളടക്കം തകര്‍ന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലാണ് യുഎന്‍ ഏജന്‍സികളുടെ സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രളയത്തില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ആളുകളെ മൂന്ന് ഘട്ടങ്ങളിലായി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

വീട് തകര്‍ന്നവരെ സഹായിക്കും

വീട് തകര്‍ന്നവരെ സഹായിക്കും

വീടുകള്‍ വാസയോഗ്യമല്ലാത്ത നിലയില്‍ തകര്‍ന്ന് പോയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇവരെ അതാത് സ്ഥലത്ത് തന്നെ പുനരധിവസിപ്പിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലയുടെയും, മൂന്നാം ഘട്ടത്തില്‍ പൊതുമേഖലയുടെയും പുനര്‍നിര്‍മാണവുമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 12000 വീടുകള്‍ വാസയോഗ്യമല്ലാത്ത വിധം തകര്‍ന്നെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം സര്‍വേ പൂര്‍ത്തിയായാല്‍ ഉടന്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പുനരധിവാസ പദ്ധതികള്‍

പുനരധിവാസ പദ്ധതികള്‍

സര്‍വേ പൂര്‍ത്തിയായ ശേഷം നടക്കുന്ന പുനരധിവാസ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നാണ് യുഎന്‍ ഏജന്‍സികള്‍ അറിയിച്ചിട്ടുള്ളത്. ദുരന്ത മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതിനാല്‍ ഇവരുടെ സഹായം കേരളത്തിന് ഗുണം ചെയ്യും. നേരത്തെ ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളില്‍ യുഎന്‍ ഏജന്‍സികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ചിരുന്നു. ആധുനിക ഡിജിറ്റല്‍ സര്‍വേയടക്കം നടത്തിയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

തരൂരിന്റെ സന്ദര്‍ശനം

തരൂരിന്റെ സന്ദര്‍ശനം

കേരളത്തിനായി സഹായം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്ന് ശശി തരൂരും നേരത്തെ യുഎന്‍ ആസ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യ സഹായം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ യുഎന്‍ കേരളത്തിന് ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഇതിന് ഇന്ത്യ തയ്യാറാവണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. യുഎന്നിലെ തന്റെ പഴയ കാല സൗഹൃദങ്ങള്‍ ഉപയോഗിച്ച് തന്നാലാവുന്ന സഹായം കേരളത്തിന് ലഭ്യമാക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു.

സഹായം ആവശ്യമില്ല

സഹായം ആവശ്യമില്ല

പ്രളയദുരിതത്തില്‍ ഇന്ത്യക്ക് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇന്ത്യക്ക് തനിച്ച് നിയന്ത്രിക്കാന്‍ സാധിക്കും. കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതില്‍ കേരള സര്‍ക്കാരും തൃപ്തരാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യ ആവശ്യപ്പെടുന്ന പക്ഷം എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ദുരിതാശ്വാസത്തിലും പുനര്‍നിര്‍മാണത്തിലും പങ്കുചേരാമെന്നായിരുന്നു ഐക്യരാഷ്ട്ര സഭ അറിയിച്ചത്.

2004ലെ നയം

2004ലെ നയം

ഇന്ത്യയിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടേണ്ടെന്ന് യുപിഎ സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. ഇതാണ് ഇപ്പോള്‍ മോദി സര്‍ക്കാരും പിന്തുടരുന്നത്. 2004ല്‍ സുനാമി ദുരന്തമുണ്ടായപ്പോള്‍ മുതലാണ് ഈ നയം കൊണ്ടുവന്നത്. രാജ്യത്തുണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ ശേഷിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു യുപിഎ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. അതിന് ശേഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിലടക്കം വിദേശ ഏജന്‍സികളുടെ സഹായം ഇന്ത്യ സ്വീകരിച്ചിട്ടില്ല.

കേന്ദ്രത്തിന് വിമര്‍ശനം

കേന്ദ്രത്തിന് വിമര്‍ശനം

കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ദുരിതാശ്വാസ പണം അടിച്ചുമാറ്റുന്നത് കൊണ്ടാണ് വിദേശസഹായം സ്വീകരിക്കാതിരുന്നതെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. ഇത്തരം വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് കേരളത്തെ സഹായിക്കാന്‍ യുഎന്‍ എത്തുന്നത്.

കേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രികേരളം എലിപ്പനി ഭീതിയില്‍... ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്‍... മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!ജിഡിപി വളര്‍ച്ചയില്‍ സന്തോഷിക്കാനായിട്ടില്ല... ഇനിയുള്ള സാമ്പത്തിക പാദങ്ങള്‍ നിര്‍ണായകം!!

English summary
kerala flood 2018 un agency will help to rebuilt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X