Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ഒപ്പമുണ്ടെന്ന് മാര്‍പ്പാപ്പ.... അനുമതി നല്‍കിയാല്‍ സഹായിക്കാന്‍ തയ്യാറെന്ന് യുഎന്‍

തിരുവനന്തപുരം: കേരളത്തിന് അപ്രതീക്ഷിത പിന്തുണയുമായി മാര്‍പ്പാപ്പയും ഐക്യരാഷ്ട്ര സഭയും. കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ പ്രാര്‍ത്ഥനയ്ക്കിടെയാണ് ഇക്കാര്യം മാര്‍പ്പാപ്പ വ്യക്തമാക്കിയത്. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം. മരിച്ചവര്‍ക്കും മഴക്കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. അതേസമയം കേരളത്തെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് തങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

keralapop-1534682832.jpg

പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് യുഎന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ യുഎന്‍ റെസിഡെന്റ് കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടാലുടന്‍ യുഎന്‍ സഹായം കേരളത്തിന് ലഭ്യമാവും. മുഖ്യമന്ത്രി അനുവദിച്ചാല്‍ കേരളത്തിലെത്തി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് കേരളത്തിലെ പ്രളയ ദുരന്തത്തില്‍ അനുശോചനം അറിയിച്ചിരുന്നു. ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിലെ രണ്ടു ലക്ഷം മലയാളികള്‍ യുഎന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+