കൂളായി ഹെലികോപ്റ്ററിൽ പറന്ന് കയറി അച്ചാമ്മ ഡാനിയൽ.. പൊളിയാണ് ഈ അമ്മൂമ്മ
തിരുവല്ല: ചെങ്ങന്നൂരിലും മറ്റും നാവിക സേനയും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തുമ്പോള്‍ നിരവധി പേര്‍ ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായിരുന്നില്ല. പലര്‍ക്കും ഭയമായിരുന്നു എയര്‍ലിഫ്റ്റ് ചെയ്യുന്നത്. ഇവരെല്ലാം കാണേണ്ട ഒരു കാഴ്ചയുണ്ട്. അച്ചാമ്മ ഡാനിയേല്‍ എന്ന അമ്മൂമ്മയ്ക്ക് വയസ്സ് തൊണ്ണൂറ്റിയൊന്‍പതാണ്. വെണ്‍പാല എന്ന സ്ഥലത്താണ് വെള്ളത്താല്‍ ചുറ്റപ്പെട്ട് അച്ചാമ്മയെന്ന അമ്മൂമ്മയും ബന്ധുക്കളായ രണ്ട് സ്ത്രീകളും കുടുങ്ങിക്കിടന്നത്.
അസാമാന്യ ധൈര്യത്തോടെയാണ് ഈ അമ്മൂമ്മ എയര്‍ലിഫ്റ്റിംഗിന് തയ്യാറെടുത്തത്. അച്ചാമ്മ രക്ഷ തേടിയ കെട്ടിടത്തിന് തൊട്ടടുത്ത് വരെ വ്യോമസേനയും ഹെലികോപ്റ്റര്‍ താഴ്‌ന്നെത്തി. ശേഷം അമ്മൂമ്മയെ ബെല്‍റ്റിട്ട് മുകളിലേക്ക് ഉയര്‍ത്തി. ഹെലികോപ്റ്ററിന് അകത്തേക്ക് അമ്മൂമ്മയെ വ്യോമസേനാംഗം കോരിയെടുത്താണ് കയറ്റിയത്. ഇവരെ തിരുവല്ല മാര്‍ത്തോമ്മ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് എത്തിച്ചത്.

തന്നോട്ട് ഒന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്റ്ററില്‍ കയറ്റിയെന്ന് അമ്മൂമ്മ പറയുന്നു. ഇവിടെ എത്തിയത് പോലും താനറിഞ്ഞില്ലെന്നും ചിരിയോടെ ആ തൊണ്ണൂറ്റിയൊന്‍പതുകാരി കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും നേവിയുടെ രക്ഷാ സംഘം പൂര്‍ണഗര്‍ഭിണിയായ സാജിദ എന്ന യുവതിയേയും സാഹസികമായി എയര്‍ലിഫ്റ്റ് ചെയ്തിരുന്നു. സാജിദയ്‌ക്കെന്ന പോലെ ഈ അമ്മൂമ്മയ്ക്കും സോഷ്യല്‍ മീഡിയ സല്യൂട്ട് നല്‍കുന്നു.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications