Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈദ് നമസ്‌ക്കാരത്തിന് ഇടമില്ല, മാളയില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് നിസ്‌ക്കാരപ്പായ വിരിച്ച് ക്ഷേത്രം

മാള: മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞ് കടിച്ച് കീറിക്കൊണ്ടിരുന്ന ഒരു ജനതയെ കുറച്ച് നാളത്തേക്ക് എങ്കിലും ഒരുമിച്ച് നിര്‍ത്താന്‍ ഒരു പ്രളയം വേണ്ടിവന്നു. വ്യത്യാസങ്ങളൊന്നും കണക്കാക്കാതെ കേരളം ഈ പ്രളയകാലത്ത് ഒരുമിച്ച് നിന്നു. ഈ ഐക്യം ഇനിയുള്ള കാലവും തുടരുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് തൃശൂര്‍ ജില്ലയിലെ മാളയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

മാളയില്‍ പെരുന്നാള്‍ നിസ്‌ക്കാരം നടത്താന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടിയ മുസ്ലീങ്ങള്‍ക്ക് നമസ്‌ക്കാരത്തിന് പായവിരിച്ചത് അമ്പലമുറ്റത്താണ്. ക്ഷേത്ര ട്രസ്റ്റാണ് സൗകര്യമൊരുക്കിയത്.

ആഘോഷങ്ങൾക്ക് അവധി

ആഘോഷങ്ങൾക്ക് അവധി

പ്രളയത്തില്‍ നിന്നും കേരളം മുങ്ങി നിവര്‍ന്ന് കൊണ്ടിരിക്കെയാണ് ബലി പെരുന്നാളിന്റെയും ഓണത്തിന്റെയുമെല്ലാം വരവ്. ഇത്തവണ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹിന്ദു-മുസ്ലീം സംഘടനകളടക്കം ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന് പെരുന്നാള്‍ നിസ്‌കാരം നടത്തിയ പള്ളികളിലെല്ലാം ദുരിതാശ്വാസ നിധിയിലേക്കുള്ള പണം ശേഖരണവും ഉണ്ടായിരുന്നു.

പള്ളികളിലും വെള്ളം

പള്ളികളിലും വെള്ളം

പ്രളയത്തെ തുടര്‍ന്ന് മുങ്ങിയ തൃശൂര്‍ ജില്ലയിലെ മാളയില്‍ മുസ്ലീം പള്ളികളക്കം വെള്ളത്തിലായിരുന്നു. ഇതോടെയാണ് നിരവധി മുസ്ലീംങ്ങള്‍ക്ക് നിസ്‌ക്കാരത്തിന് സ്ഥലമില്ലാതായത്. ഇതോടെ ഈദ് നമസ്‌ക്കാരത്തിന് സ്ഥലമൊരുക്കാന്‍ പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രം ട്രസ്റ്റ് ഭജനാലയം മുന്നോട്ട് വരികയായിരുന്നു.

നിസ്ക്കാര പായ വിരിച്ച് ക്ഷേത്രം

നിസ്ക്കാര പായ വിരിച്ച് ക്ഷേത്രം

ക്ഷേത്ര പരിസരത്തുള്ള എസ്എന്‍ഡിപി ഹാളാണ് പെരുന്നാള്‍ നിസ്‌ക്കാരത്തിന് വേണ്ടി തുറന്ന് കൊടുത്തത്. ക്ഷേത്രം അധികാരികള്‍ സ്വമനസ്സോടെ മുന്നോട്ട് വന്ന്, നിങ്ങള്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ലെന്നും ഇവിടെ നമസ്‌ക്കരിക്കാമെന്നും പറഞ്ഞ് ഹാളില്‍ സൗകര്യം ഒരുക്കുകയായിരുന്നുവെന്ന് സ്ഥലത്തെ മുസ്ലീംങ്ങള്‍ പറയുന്നു.

എല്ലാവരും ഒന്നാണ്

എല്ലാവരും ഒന്നാണ്

നൂറ് കണക്കിന് ആളുകള്‍ എസ്എന്‍ഡിപി ഹാളിലെ ഈദ് നമസ്‌ക്കാരത്തില്‍ പങ്കെടുത്തു. മനുഷ്യരെന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണ് ചെയ്തത് എന്നും എല്ലാവരും ഒന്നാണെന്നും ഒരേ രക്തമാണ് ശരീരത്തില്‍ ഒഴുകുന്നതെന്നും മനസ്സിലാക്കണമെന്ന് എസ്എന്‍ഡിപി സെക്രട്ടറി പറയുന്നു. ഹരീസ് അമീറലിയെന്ന ആളാണ് ഈ മതസൗഹാര്‍ദ്ദത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐക്യപ്പെടേണ്ടത് ഇങ്ങനെ

ഈദ് നമസ്‌ക്കാരത്തിന് ശേഷം ഹാളിലെത്തിയ എസ്എന്‍ഡിപി സെക്രട്ടറിയെ മഹല്‍ ഇമാം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കിട്ടു. ഈ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. പ്രളയകാലത്ത് മാത്രമല്ല അതിന് ശേഷവും ഇത്തരത്തില്‍ പരസ്പരം സ്‌നേഹിക്കാനും ഐക്യപ്പെടാനും മനുഷ്യന് കഴിയേണ്ടതുണ്ട് എന്നതിന് ഉദാഹരണമാണ് മാള കാണിച്ച് തരുന്നത്. വെള്ളമിറങ്ങിയ ശേഷം വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്കും മാള ഒരു പാഠമാണ്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

നിങ്ങൾക്കും കേരളത്തെ സഹായിക്കാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+