കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ തോളില്‍ കയറ്റി രക്ഷിച്ചത് നിരവധി പേരെ!! വാക്കുകള്‍ കിട്ടാതെ സലീം കുമാര്‍, ഹൃദയത്തില്‍...

  • By Desk
Google Oneindia Malayalam News

കൊച്ചി: വെള്ളം ഉയര്‍ന്നുവന്ന വേളയിലാണ് സമീപത്തെ 32 കുടുംബങ്ങള്‍ നടന്‍ സലീം കുമാറിന്റെ വീട്ടിലേക്ക് വന്നത്. എല്ലാവര്‍ക്കും അഭയം നല്‍കിയ സലീം കുമാറിന്റെ വീടും മുങ്ങാന്‍ തുടങ്ങി. താഴെ നില വെള്ളത്തിലായി.

മുകളിലെ നിലയില്‍ അഭയം പ്രാപിച്ചു. അപ്പോഴും വെള്ളം ഉയരുകയായിരുന്നു. ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് രക്ഷകന്റെ രൂപത്തില്‍ സുനില്‍ കുമാര്‍ എത്തുന്നത്. തന്നെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച മാലിപ്പുറം സ്വദേശി സുനിലിനെ കാണാന്‍ സലീം കുമാര്‍ പോയി. വിശദവിവരങ്ങള്‍ ഇങ്ങനെ...

മരണം കണ്ട നിമിഷം

മരണം കണ്ട നിമിഷം

മരണത്തെ നേരില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. സലീം കുമാറിന്റെ വീട്ടില്‍ അയല്‍വാസികളായ 32 കുടുംബങ്ങളാണ് അഭയം തേടിയത്. അവരുടെ വീടുകളില്‍ വെള്ളം കയറിയപ്പോഴാണ് സലീം കുമാറിന്റെ വീട്ടിലേക്ക് എല്ലാവരുമെത്തിയത്. എന്നാല്‍ അവിടെയും വെള്ളം കയറി. രക്ഷതേടി മുകളിലെ നിലയില്‍ കയറി.

 മുകളിലേക്കും വെള്ളം

മുകളിലേക്കും വെള്ളം

എന്നാല്‍ മുകളിലെ നിലയിലേക്കും വെള്ളം കയറുമെന്ന ഭയം വന്നു. പലരും നിലവിളിച്ചു. സലീം കുമാര്‍ രക്ഷതേടി പരലരെയും ബന്ധപ്പെട്ടു. ഉടന്‍ എത്തുമെന്ന് മറുപടിയും ലഭിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ആരും വന്നില്ല. മുകളിലെ നിലയില്‍ വെള്ളം കയറിയാല്‍ എല്ലാവരെയും ടെറസിന് മുകളിലേക്ക് എത്തിക്കേണ്ടിവരും.

 സുനിലും സംഘവും

സുനിലും സംഘവും

പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവരാണ് സലീം കുമാറിന്റെ വീട്ടിലെത്തിയിരുന്നത്. ഇവരെയെല്ലാം ടെറസിന്റെ മുകലിലേക്ക് കയറ്റുക എന്നത് പ്രയാസകരമായിരുന്നു. പലരും നിലവിളിച്ചു. ഈ സമയമാണ് മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലും സംഘവും അവിടെ എത്തിയത്.

കരച്ചില്‍ കേട്ടെത്തി

കരച്ചില്‍ കേട്ടെത്തി

മാലിപ്പുറം മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റാണ് സുനില്‍. രണ്ടു ഫൈബര്‍ വെള്ളവുമായിട്ടാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കൂടെ തീരസേനയിലെ താല്‍ക്കാലിക ജീവനക്കാരുമുണ്ടായിരുന്നു. ഇരുനില വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടാണ് സുനിലും സംഘവും സലീം കുമാറിന്റെ വീട്ടിലെത്തിയത്.

തോളിലെടുത്ത് വള്ളത്തിലേക്ക്

തോളിലെടുത്ത് വള്ളത്തിലേക്ക്

സലീം കുമാറിന്റെ വീടാണിതെന്ന് സുനിലിനും സംഘത്തിനും അറിയില്ലായിരുന്നു. രണ്ടാനിലയില്‍ കയറിയപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എല്ലാവരെയും തോളിലേറ്റിയാണ് ഫൈബര്‍ വള്ളത്തിലെത്തിച്ചത്. ഒടുവില്‍ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. സുനിലിനെ കാണാന്‍ സലീം കുമാര്‍ എത്തി.

മരണം വരെയും ഹൃദയത്തില്‍

മരണം വരെയും ഹൃദയത്തില്‍

നന്ദി പറയുന്നില്ല, മരണം വരെയും ഹൃദയത്തില്‍ സൂക്ഷിക്കുമെന്നാണ് സലീം കുമാര്‍ പ്രതികരിച്ചത്. ചിറ്റാറ്റുകര കേന്ദ്രീകരിച്ച് സുനിലും സംഘവും നടത്തിയ തിരച്ചിലിനിടെ 700 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ചെറിയ കുട്ടികളും ഇതില്‍പ്പെടും. പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.

Recommended Video

cmsvideo
മൽസ്യത്തൊഴിലാളിക്ക് നേരിടേണ്ടി വന്ന ക്രൂരത | Kerala Floods 2018 | OneIndia Malayalam

ഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസംഇടുക്കിയില്‍ പത്തേക്കര്‍ നിരങ്ങിനീങ്ങുന്നു; 20 അടി ഇറങ്ങി!! മരങ്ങളും വീടുകളും, വിചിത്ര പ്രതിഭാസം

ഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷംഖത്തറിനെതിരെ വീണ്ടും പടയൊരുക്കം; വിസാ വിലക്ക് പ്രഖ്യാപിച്ചു!! തര്‍ക്കം വീണ്ടും രൂക്ഷം

തമിഴ്‌നാട്ടില്‍ സുപ്രധാന നീക്കങ്ങള്‍; രാഷ്ട്രീയ സമവാക്യം മാറും, ഇനി 13 ദിനങ്ങള്‍!! പുത്തന്‍ താരോദയംതമിഴ്‌നാട്ടില്‍ സുപ്രധാന നീക്കങ്ങള്‍; രാഷ്ട്രീയ സമവാക്യം മാറും, ഇനി 13 ദിനങ്ങള്‍!! പുത്തന്‍ താരോദയം

English summary
Kerala floods: Actor Salim Kumar meets rescuer Sunil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X