കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയദുരിതത്തില്‍ സര്‍ക്കാരിനും പങ്ക്; മൂന്ന് മാസം മുമ്പ് മുന്നറിയിപ്പ് നല്‍കി, എല്ലാം അവഗണിച്ചു!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രളയദുരിതത്തില്‍ സര്‍ക്കാരിനും പങ്ക് | Oneindia Malayalam

ദില്ലി: പ്രളയ ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന ചര്‍ച്ചയും ആരോപണങ്ങളും തുടരുന്നതിനിടെ പുതിയ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന സര്‍ക്കാരിന് കനത്ത മഴ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് കേന്ദ്ര ജലകമ്മീഷന്‍ നല്‍കിയിരുന്നു. ഡാമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രളയം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്രം നിര്‍മിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം തള്ളിക്കളയുകയായിരുന്നുവത്രെ. ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കില്‍ പ്രളയത്തിന്റെ സാധ്യതയും ആഘാതവും നേരത്തെ കണക്കാക്കാമായിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഈ കേന്ദ്രം തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കാരണം. വളരെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നതും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്നതുമായ വിവരങ്ങളാണ് കേന്ദ്ര ജലകമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 മുന്നറിയിപ്പ് ഇങ്ങനെ

മുന്നറിയിപ്പ് ഇങ്ങനെ

കനത്ത മഴയ്ക്ക് ഇത്തവണ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ കേരളത്തെ അറിയിച്ചിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡാമുകളുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ജലകമ്മീഷന്‍ വ്യക്തമാക്കുന്നു.

ഡാമുകളുടെ കാര്യം ഓര്‍മിപ്പിച്ചു

ഡാമുകളുടെ കാര്യം ഓര്‍മിപ്പിച്ചു

മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഡാമുകള്‍ തുറന്നുവിടുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് ആലോചിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നാണ് ജല കമ്മീഷന്‍ പറയുന്നത്. ജൂണിലാണ് ഈ നിര്‍ദേശം നല്‍കിയത്. മഴക്കാലത്ത് ഡാമുകളില്‍ സ്വീകരിക്കേണ്ട ക്രമീകരണം സംബന്ധിച്ചും ഓര്‍മപ്പെടുത്തിയിരുന്നുവത്രെ.

മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിച്ചില്ല

മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിച്ചില്ല

പ്രളയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കേരളം ഗൗരവത്തിലെടുത്തില്ല. ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കില്‍ പ്രളയ സാധ്യതകര്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കും. മാത്രമല്ല ആഘാതവും പഠനവിധേയമാക്കാം. എന്നാല്‍ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ കേരളം ഇതുവരെ ആവശ്യപ്പെട്ടില്ല.

മുന്നറിയിപ്പ് കേന്ദ്രം തമിഴ്‌നാടിന്

മുന്നറിയിപ്പ് കേന്ദ്രം തമിഴ്‌നാടിന്

കേരളത്തിന് നിശ്ചയിച്ചിരുന്ന പ്രളയ മുന്നറിയിപ്പ് കേന്ദ്രം തമിഴ്‌നാട് കൈക്കലാക്കി. കേരളം ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലേക്ക് മാറ്റിയത്. ഇത്തരം കേന്ദ്രമുണ്ടായിരുന്നുവെങ്കില്‍ പ്രളയ ദുരിതത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കേരളം പ്രതികരിച്ചില്ല

കേരളം പ്രതികരിച്ചില്ല

പ്രളയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കണമെന്ന് 2011 ഒക്ടോബറിലാണ് കേന്ദ്ര ജലകമ്മീഷന്‍ കേരളത്തെ അറിയിച്ചത്. എറണാകുളം ഹൈഡ്രോളജിക്കല്‍ ഒബ്‌സര്‍വേഷന്‍ സ്‌റ്റേഷന്‍ പ്രളയ മുന്നറിയിപ്പ് കേന്ദ്രമാക്കാനായിരുന്നു ആലോചന. എന്നാല്‍ കേരളം പ്രതികരിച്ചില്ല. ഇതോടെ കേന്ദ്രം തമിഴ്‌നാട്ടിലേക്ക് മാറ്റപ്പെട്ടു.

ഇപ്പോഴും കേരളം ചെയ്തില്ല

ഇപ്പോഴും കേരളം ചെയ്തില്ല

പ്രളയ ദുരന്തം കേരളത്തിലെ സാഹചര്യം തകിടം മറിച്ച വേളയില്‍ ജലകമ്മീഷന്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. മുന്നറിയിപ്പ് കേന്ദ്രം സംബന്ധിച്ചും ചര്‍ച്ച വന്നു. എന്നാല്‍ പ്രളയ മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ അപ്പോഴും കേരളം പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

 ഡാമുകള്‍ തുറന്നുവിട്ടു

ഡാമുകള്‍ തുറന്നുവിട്ടു

ഡാമുകളില്‍ വെള്ളം ക്രമാതീതമായി നിറയുന്ന ഘട്ടത്തിലാണ് തുറന്നുവിടാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയായിരുന്നു. എന്നാല്‍ എല്ലാ ഡാമുകളും ഏകദേശം ഒരേ സമയമാണ് തുറന്നത്. ഇത് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മഴ ശക്തമാകുമ്പോള്‍ തന്നെ ഡാമുകളുടെ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്നാണ് വിദഗ്ധാഭിപ്രായം.

English summary
Kerala Flood: Central Water Commission warning about Dam and Rain three month ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X