കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടെ വീണു മരിച്ചു; ഒലിച്ചുപോകാതിരിക്കാന്‍ മൃതദേഹം കെട്ടിയിട്ടു!! ആരും സഹായിച്ചില്ല

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: പ്രളയ ജലം ഒഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍. രക്ഷപ്പെടാന്‍ നെട്ടോട്ടമോടിയതും രക്ഷകരെത്തിയതും മരണത്തെ മുഖാമുഖം കണ്ടതുമെല്ലാം ഓരോരുത്തരും വിവരിക്കുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ നിന്ന് വ്യത്യസ്തമായ ദുരിതാനുഭവമാണ് കേള്‍ക്കുന്നത്.

പ്രളയത്തിനിടെ തലയടിച്ചുവീണയാളുടെ മൃതദേഹത്തിന് വെള്ളത്തില്‍ കാവലിരിക്കേണ്ടി വന്ന അനുഭവം. കുത്തൊഴുക്കില്‍ ഒലിച്ചുപോകേണ്ടിയിരുന്ന മൃതദേഹം കെട്ടിയിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ വിളിച്ചു സഹായത്തിന് അപേക്ഷിച്ചെങ്കിലും ആരുമെത്തിയില്ല...

 തകര്‍ന്നുപോകുന്ന ദുരനുഭവം

തകര്‍ന്നുപോകുന്ന ദുരനുഭവം

പാണ്ടനാട്ട് പാരിഷ് ഹാളിനടുത്ത എബ്രഹാമിന്റെ വീട്ടുകാര്‍ക്കാണ് ഹൃദയം തകര്‍ന്നുപോകുന്ന ദുരനുഭവമുണ്ടായത്. ശക്തമായ പ്രളയത്തില്‍ എബ്രഹാമിന്റെ വീടും വെള്ളത്തിനടിയിലായി. എബ്രഹാമും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്.

സഹോദര ഭാര്യയും

സഹോദര ഭാര്യയും

വീടിനടുത്താണ് സഹോദരന്റെ കുടുംബം താമസിക്കുന്നത്. പ്രളയ ജലം ഉയരാന്‍ തുടങ്ങിയതോടെ സഹോദരന്റെ ഭാര്യയും എബ്രഹാമിന്റെ വീട്ടിലേക്ക് വന്നു. മൂന്ന് പേരും വീടിന്റെ മുകള്‍ നിലയില്‍ അഭയം തേടി. ഇടയ്ക്ക് താഴേക്കിറങ്ങിയപ്പോഴാണ് എബ്രഹാം വീണുപോയത്.

തലയടിച്ചു വീണു

തലയടിച്ചു വീണു

തലയടിച്ചു വീണ എബ്രഹാം ഉടനെ മരിച്ചു. ഭാര്യയും സഹോദര ഭാര്യയും ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹായത്തിനായി ആരും വന്നതുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടു. ഒരു സഹായവും ലഭിച്ചില്ല.

മൃതദേഹം ഒലിച്ചുപോകും

മൃതദേഹം ഒലിച്ചുപോകും

സമയം ഏറെ കഴിഞ്ഞപ്പോള്‍ പ്രളയ ജലം ഇരട്ടിയായി. കുത്തൊഴുക്കും വര്‍ധിച്ചു. ഇതോടെ മൃതദേഹം ഒലിച്ചുപോകുമെന്ന അവസ്ഥയായി. ഒലിച്ചുപോകാതിരിക്കാന്‍ മൃതദേഹം രണ്ട് സ്ത്രീകളും ചേര്‍ന്ന് കെട്ടിയിടുകയായിരുന്നു.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ

ഭക്ഷണമോ വെള്ളമോ ഇല്ലാതെ

രണ്ടുദിവസം കഴിഞ്ഞാണ് രക്ഷിക്കാന്‍ ആളുകള്‍ എത്തിയത്. രണ്ട് സ്ത്രീകളെയും മൃതദേഹവും പുറത്തെത്തിച്ചു. ഇത്രയും നേരം രണ്ടു സ്ത്രീകളും മൃതദേഹത്തിന് കാവലിരിക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കിട്ടിയതുമില്ല. എബ്രഹാമിന്റെ ഭാര്യയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

 സംസ്‌കാരം തിങ്കളാഴ്ച

സംസ്‌കാരം തിങ്കളാഴ്ച

ഗോവ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് എബ്രഹാം. 64 വയസുണ്ട്. സംസ്‌കാരം തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രളയം വന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍. മഴ നിന്നതോടെ ജലം വലിഞ്ഞിട്ടുണ്ട്. ശുചീകരണ പ്രക്രിയയിലാണ് ജനങ്ങളെല്ലാം. ഒട്ടേറെ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

രാഹുല്‍ ഗാന്ധി ജനപ്രിയനാകുന്നു; മോദിക്ക് പകരം വയ്ക്കാന്‍ യോഗ്യന്‍!! പുതിയ സര്‍വെ ഫലം ഇങ്ങനെരാഹുല്‍ ഗാന്ധി ജനപ്രിയനാകുന്നു; മോദിക്ക് പകരം വയ്ക്കാന്‍ യോഗ്യന്‍!! പുതിയ സര്‍വെ ഫലം ഇങ്ങനെ

English summary
Kerala flood: Chengannur woman tied dead body of her husband till two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X