ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക്; സംഘര്‍ഷം, പോലീസ് ഇടപെട്ടു
കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപം. വൈപ്പിന്‍ നായരമ്പലത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിയ ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യ സാധനങ്ങളുമെല്ലാം സിപിഎം ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. നാട്ടുകാരാണ് ഈ ശ്രമം തടഞ്ഞത്.
ഇതോടെ സംഘര്‍ഷാവസ്ഥയായി. പോലീസ് ഇടപെട്ടു. സാധനങ്ങളെല്ലാം പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പോലീസ് അറിയിച്ചെങ്കിലും സിപിഎം നേതാക്കള്‍ സമ്മതിച്ചില്ല. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തിലുള്ളവരാണ് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നായരമ്പലം ഭഗവതീവിലാം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാലായിരത്തോളം പേരാണ് ഇവിടുത്തെ ക്യാമ്പിലുള്ളത്. ക്യാമ്പിലേക്കെത്തിയ സാധനങ്ങള്‍ ഉല്ലാസും സംഘവും ചേര്‍ന്ന് പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ശ്രമിച്ചത്രെ. ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. സിപിഎമ്മുകാര്‍ അവശ്യവസ്തുക്കളുടെ വിതരണത്തില്‍ വിവേചനം കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടു. എന്നിട്ടും പരിഹരിക്കാന്‍ സാധിച്ചില്ല. സാധനങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റാമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അതിന് സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ഉല്ലാസ് പറയുന്നു. കോണ്‍ഗ്രസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും ഉല്ലാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications