കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം കണ്ണൂരില്‍ നിന്ന് സമാഹരിച്ചത് നല്‍കിയത് 6,18 കോടി

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ച് നല്‍കിയത് 6,18,47,745 രൂപ .പാര്‍ട്ടി ഘടകങ്ങള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും 2019 ആഗസ്ത് 26 വരെശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബേങ്ക് വഴി അടച്ചതുമായതുകയാണിത്.ചില പാര്‍ട്ടി ഘടകങ്ങള്‍ ഇനിയും പണ പിരിവ് പൂര്‍ത്തികരിക്കാനുണ്ടെന്നും സിപിഎം ജില്ലാ കമ്മിറ്റി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് വായിക്കാം

 cpmflood-1

പാര്‍ട്ടി ഘടകങ്ങള്‍ ജനങ്ങളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളില്‍ നിന്നും 2019 ആഗസ്ത് 26 വരെശേഖരിച്ചതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബേങ്ക് വഴി അടച്ചതുമായതുകയാണിത്. ചില പാര്‍ട്ടി ഘടകങ്ങള്‍ ഇനിയും പൂര്‍ത്തികരിക്കാനുണ്ട്. ഇത്തരം ഘടകങ്ങള്‍ ആഗസ്ത് 31 നകം തുക പിരിച്ചെടുക്കുകയും ബേങ്ക് വഴി അടക്കുകയും ചെയ്യണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ജനങ്ങള്‍ സംഭാവന നല്‍കരുതെന്നും ബക്കറ്റ് പിരിവ്സുതാര്യമല്ലെന്നുമുള്ള അപവാദ പ്രചരണങ്ങളെ നിരാകരിച്ചുകൊണ്ടാണ് പ്രളയം 97 വില്ലേജുകളെയും പൂര്‍ണ്ണമായും ബാധിച്ച ജില്ലയായിട്ടും ആറ് കോടി പതിനെട്ട് ലക്ഷത്തി നാല്‍പത്തി ഏഴായിരത്തി എഴുന്നൂറ്റി നാല്‍പത്തി അഞ്ച് രൂപ സംഭവന നല്‍കിയ എല്ലാവിഭാഗം ജനങ്ങളോടും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നന്ദി രേഖപ്പെടുത്തി.

ഈ തുക ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ തന്നെ ഉപയോഗപ്പെടത്തും. സുതാര്യമായ ഫണ്ട് പിരിവാണ് സി.പി.ഐ(എം) നടത്തിയത്. അതുകൊണ്ട്തന്നെയാണ് ലോക്കല്‍-ഏരിയ-ജില്ല അടിസ്ഥാനത്തില്‍ പിരിഞ്ഞുകിട്ടിയതുക പരസ്യപ്പെടുത്തുന്നത്. പാര്‍ട്ടി അംഗങ്ങള്‍ അവരുടെ പങ്ക് സംഭാവന നല്‍കിക്കൊണ്ടാണ് ജനങ്ങളെസമീപിച്ചത്. ഫണ്ട് ശേഖരണം വന്‍ വിജയമാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെയും, ഫണ്ട് നല്‍കി മനുഷ്യസ്നേഹപരമായകടമ നിര്‍വ്വഹിച്ച ജനങ്ങളെയും സി.പി.ഐ(എം) അഭിവാദ്യംചെയ്തു.

<strong> പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്</strong> പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്

English summary
Kerala Flood; CPM collected 6 crore from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X