കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കരച്ചിലുകള്‍; എന്തു ചെയ്യണമെന്നറിയാതെ രക്ഷാസംഘങ്ങള്‍, കൂകി വിളിച്ച്, ആളുണ്ടോ എന്ന് ചോദിച്ച്

  • By Ashif
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്ഥിതിഗതികള്‍ അതീവ ഗരുതുരമെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, ചേന്ദമംഗലം മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുന്നു. ഇവിടെയുള്ള പല വീടുകളിലും കുടുക്കിയവരെ രക്ഷിക്കാന്‍ ആരുമെത്തിയിട്ടില്ല.

 ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരം.. കുറ്റപ്പെടുത്തലുകളല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പിണറായി ചെങ്ങന്നൂരില്‍ സ്ഥിതി ഗുരുതരം.. കുറ്റപ്പെടുത്തലുകളല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് പിണറായി

ഒട്ടേറെ പേര്‍ കെട്ടിടകങ്ങളുടെ മുകളിലെ നിലകളില്‍ കഴിയുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫൈബര്‍ വള്ളത്തിലെത്തിയ മലപ്പുറം താനൂരില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് പോയ ഇവര്‍ കണ്ടത് ദയനീയമായ കാഴ്ചയാണ്. വെള്ളിയാഴ്ച വൈകീട്ടുള്ള വിവരമാണ് താനൂരില്‍ നിന്ന് പോയവര്‍ പറയുന്നത്.

dslp

നാല്‍പ്പതോളം പേരെ ഇവര്‍ രക്ഷപ്പെടുത്തി. ഈ സമയം പലരും കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇവരെ കൈകാണിച്ചും ഒച്ചവച്ചും വിളിക്കുന്നുണ്ടായിരുന്നു. ഉള്‍നാടന്‍ പ്രദേശത്തേക്ക് പോകുമ്പോള്‍ കൂകി വിളിച്ച് ആളുണ്ടോ എന്ന് ചോദിച്ചാണ് തങ്ങള്‍ പോയതെന്ന് കൂട്ടായി സ്വദേശി കാസിം നാട്ടിലുള്ളവരെ അറിയിച്ചു. ഒച്ച വച്ച് ആളുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് പല സ്ഥലങ്ങളിലും ആളുകള്‍ കുടുങ്ങിയത് അറിയുന്നത്.

കഴിയുന്നവരെ രക്ഷിച്ചെന്നും ഇനിയും ഈ പ്രദേശത്തേക്ക് വള്ളവുമായി പോകുകയാണെന്നും കാസിം നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഒട്ടേറെ പേര്‍ കഴിയുന്നത്. സേനാവിഭാഗങ്ങളും സജീവമാണെങ്കിലും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ല. മേഖലകളിലേക്ക് കൂടുതല്‍ സഹായം ആവശ്യമാണ്.

രക്ഷാപ്രവര്‍ത്തനത്തിന് ആളുകളുടെ അപര്യാപ്തതയുണ്ട്. എയര്‍ലിഫ്റ്റിങ് പലയിടത്തും സാധ്യമല്ലാത്ത സാഹചര്യമാണ്. ബോട്ടുകള്‍ മതിയായ എണ്ണത്തിലില്ല. കെട്ടിടങ്ങളുടെ രണ്ടുനിലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്നും തെങ്ങുകളുടെ മുകള്‍ ഭാഗം മാത്രമേ കാണുന്നുള്ളൂവെന്നും കൂട്ടായി സ്വദേശി കാസിം സുഹൃത്തുക്കളെ അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം താനൂര്‍ പുതിയ കടപ്പുറം സ്വദേശികളായ മനാഫ്, സൈനുദ്ദീന്‍, ഉമര്‍, അസ്സൈനാര്‍ എന്നിവരുമുണ്ട്. ഇവരെല്ലാം താനൂരിലെ മല്‍സ്യത്തൊഴിലാളികളാണ്. മഴ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ശമിച്ചിട്ടില്ല. ചിലയിടങ്ങളില്‍ നല്ല ഒഴുക്കുണ്ട്. ക്യാംപുകളിലെ അവസ്ഥയും ദയനീയമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

English summary
Kerala flood news: Eranakulam rescue operation continue, Malappuram Tanur team says their experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X