കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിക്കിടെയും അത്യാര്‍ത്തി; കൊള്ളലാഭം!! ലിറ്റര്‍ വെള്ളത്തിന് 60 രൂപ, കിലോ അരിക്ക് 100 രൂപ

  • By Ashif
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനം മഹാ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോഴും ലാഭക്കണ്ണുകളോടെ ചിലര്‍. അഭയാര്‍ഥി ക്യാംപുകള്‍ തുറക്കുകയും സന്നദ്ധ പ്രവര്‍ത്തനമേഖലയില്‍ നാടും നാട്ടുകാരും മുഴുകുകയും ചെയ്തിരിക്കെയാണ് സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ചില കടയുടമകള്‍ ലാഭം കൊയ്യുന്നത്. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളില്‍ നിന്നാണ് കടയുടമകള്‍ അമിത വില ഈടാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്.

കൂട്ടക്കരച്ചിലുകള്‍; എന്തു ചെയ്യണമെന്നറിയാതെ രക്ഷാസംഘങ്ങള്‍, കൂകി വിളിച്ച്, ആളുണ്ടോ എന്ന് ചോദിച്ച്കൂട്ടക്കരച്ചിലുകള്‍; എന്തു ചെയ്യണമെന്നറിയാതെ രക്ഷാസംഘങ്ങള്‍, കൂകി വിളിച്ച്, ആളുണ്ടോ എന്ന് ചോദിച്ച്

ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപയോളം ഈടാക്കുന്നുണ്ടത്രെ. കിലോ അരിക്ക് 100 രൂപയും. സാധനങ്ങള്‍ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത വില ഈടാക്കുന്നത്. പലയിടത്തും ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും വില കുറയ്ക്കാന്‍ ചില കടയുടമകള്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. അതേസമയം തന്നെ, ചില വ്യാപാരികള്‍ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ സൗജന്യമായി നല്‍കുന്നുവെന്ന വിവരങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു.

food

കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വിലയാണ് കൂടുതല്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒട്ടേറെ ക്യാമ്പുകളാണ് പ്രളയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ക്യാമ്പിലും ഒട്ടേറെ പേര്‍ കഴിയുന്നുണ്ട്. ഇവിടേക്ക് വലിയ അളവില്‍ സാധനങ്ങള്‍ കൊണ്ടുവരികയാണ് വോളണ്ടിയര്‍മാര്‍. എന്നാല്‍ വില കൂട്ടി വില്‍ക്കുന്നത് തിരിച്ചിടയായിട്ടുണ്ട്.

ഒട്ടേറെ വ്യാപാരികള്‍ ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ചാണ് പ്രളയക്കെടുതിയെ നേരിടുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

English summary
Kerala flood news: essential goods rate increased some area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X