കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിനിടെ വിവാഹം; വീട്ടിലെത്തിയ നവവധുവിന് മുന്നില്‍ മുട്ടോളം വെള്ളം, ഒടുവില്‍ വരന്‍ ചെയ്തത്...

  • By Ashif
Google Oneindia Malayalam News

ദിവസങ്ങള്‍ നീണ്ട പ്രളയത്തിന് ശേഷം കേരളം പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസ ക്യാമ്പിലെയും സങ്കടവും സന്തോഷവും നിറഞ്ഞ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മലപ്പുറത്ത് ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പില്‍ നടന്നത് മൂന്ന് വിവാഹങ്ങളാണ്. വധു കതിര്‍മണ്‍ണ്ഡപത്തിലേക്കിറങ്ങിയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എന്ന വാര്‍ത്ത മലയാളികള്‍ ആശ്ചര്യത്തോടെ വായിക്കുകയും ചെയ്തു.

എന്നാല്‍ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെത്തിയ നവവധുവിനെ സ്വീകരിച്ചത് മുട്ടോളം വെള്ളം തളംകെട്ടി നില്‍ക്കുന്ന മുറ്റമാണ്. വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് വെള്ളത്തിലേക്ക്. കുറച്ചു നടന്നുവേണം വീട്ടിലെത്താന്‍. വിവാഹ സാരി ഉയര്‍ത്തി നടക്കാന്‍ മടിച്ചുനിന്ന വധുവിന്റെ രക്ഷയ്ക്ക് ഒടുവില്‍ വരന്‍ തന്നെ എത്തി.

groom lift bride

കൂടെയുള്ളവര്‍ വരനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. വധുവിനെ വാഹനത്തില്‍ നിന്ന് പൊക്കിയെടുത്തു. വെള്ളത്തിലൂടെ നടന്ന് അദ്ദേഹം പൂമുഖത്തെ പടിയിലാണ് ഇറക്കിയത്. കണ്ടുനിന്നവര്‍ കൈയ്യടിച്ചും ബഹളംവച്ചും പ്രോല്‍സാഹിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങളാണ് പ്രളയജലം താഴ്ന്നു കൊണ്ടിരിക്കുന്ന വേളയില്‍ പുറത്തുവരുന്നത്. ദുരിതത്തെ നേരിടാനും പ്രളയബാധിതരെ സഹായിക്കാനും വിവിധ കോണുകളില്‍ നിന്ന് സഹായം പ്രവഹിക്കുന്നതും സന്തോഷം നല്‍കുന്ന വിവരമാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala floods live update; groom lift bride, video viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X