• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസും രംഗത്തെന്ന് പ്രചരണം; ഫോട്ടോ ഗുജറാത്തിലേത്, വ്യാജം

 • By Desk
cmsvideo
  സമൂഹ മാധ്യമങ്ങളിൽ ആർ.എസ്​.എസുകാരുടെ വ്യാജ ചിത്രങ്ങൾ | Oneindia Malayalam

  രൂക്ഷമായ മഴക്കെടുതിയെ കേരളം പതിയെ പതിയെ അതിജീവിച്ചു വരികയാണ്. മുപ്പതിലേറെ ജീവനുകള്‍ കവര്‍ന്ന മഴ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് വരുത്തിവെച്ചിരിക്കുന്നത്. പല വീടുകളും പൂര്‍ണ്ണാമായും തകര്‍ന്നു, കൃഷി പാടെ നശിച്ചു. പതിനായിരത്തിലേറെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകായാണ്.

  'മങ്ങുന്ന മോദി പ്രഭാവം'; മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് സര്‍വേ ഫലം

  സര്‍ക്കാറിന്റേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനിടെ രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുകയാണ്.. കേരളത്തില്‍ നിന്നുള്ള ചിലഫോട്ടോയോടൊപ്പം ഗുജറാത്തില്‍ നിന്നുള്ള ഫോട്ടോകളും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രചരണം.

  കരകയറാന്‍

  കരകയറാന്‍

  മഴക്കെടുതി വരുത്തി നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കോടിക്കണക്കിന് രൂപയാണ് കേരളത്തിന് വേണ്ടത്. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം നിരവധി വ്യക്തിളും സംഘടനകളുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തു കൊണ്ടിരിക്കുന്നത്.

  പ്രചരണം

  പ്രചരണം

  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നുള്ള പ്രചരണം ഇതോടൊപ്പം തന്നെ ഒരുവിഭാഗം നടത്തി വന്നിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരായിരുന്നു ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു ആരോപിക്കപ്പെട്ടത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

  ഫോട്ടോകള്‍

  ഫോട്ടോകള്‍

  ഇപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജഫോട്ടോകള്‍ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കുചേരുന്നു എന്ന് പ്രചരിപ്പിക്കുയാണ് ചിലര്‍. സോഷ്യല്‍ മീഡിയ ഇത് കയ്യോടെ പിടികൂടുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള ചിത്രങ്ങളോടൊപ്പമാണ് ഗുജറാത്തില്‍ നിന്നുള്ള ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടത്

  ആര്‍എസ്എസ്

  ആര്‍എസ്എസ്

  കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് അംഗങ്ങള്‍ സജീവമാണെന്ന് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഗുജറാത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്. ട്വിറ്ററിലൂടെയാണ് പ്രധാനമായും പ്രചരണം നടക്കുന്നത്.

  ഗുജറാത്ത് വെള്ളപ്പൊക്കം

  ഗുജറാത്ത് വെള്ളപ്പൊക്കം

  ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗുജറാത്ത് വെള്ളപ്പൊക്ക സമയത്തുള്ള ചിത്രങ്ങള്‍ കേരളത്തിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ട്വീറ്ററില്‍ ഈ ചിത്രങ്ങള്‍ വന്നതോടെ ഫെയ്‌സ്ബുക്കിലെ സംഘപരിവാര്‍ ഗ്രൂപ്പുകളും അനുകൂലികളും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

  ഉറവിടം

  ഉറവിടം

  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ചിത്രങ്ങള്‍ കണ്ടതോടെ ആദ്യമേ സംശയം പ്രകടിപ്പിച്ചവര്‍ പിന്നീട് ചിത്രത്തിന്റെ യതാര്‍ത്ഥ ഉറവിടം ഗുജറാത്താണെന്ന് കണ്ടെത്തുകയായിരുന്നു. 2017 ആഗസ്തില്‍ ഗുജറാത്തില്‍ നടന്ന വെള്ളപ്പൊക്ക സമയത്ത് ജനങ്ങള്‍ക്ക് അരിയും സാധനങ്ങളും വിതരണം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇത്.

  കേരളത്തില്‍

  കേരളത്തില്‍

  ഇടത്പക്ഷ പ്രവര്‍ത്തകരാല്‍ കേരളത്തില്‍ ആഎസ്എസുകാര്‍ കൊല്ലപ്പെടുകയാണ്,അപ്പോഴും കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന എന്ന സന്ദേശത്തോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

  ധനസഹായങ്ങള്‍

  ധനസഹായങ്ങള്‍

  ആര്‍എസ്എസ് പ്രവര്‍ത്തര്‍ കൊല്ലപ്പെടുന്ന നാടാണ് കേരളം, ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഭൂരിപക്ഷമുള്ള ജില്ലകളില്‍ മാത്രമേ പ്രളയം ബാധിച്ചിട്ടുള്ളു. അതിനാല്‍ തന്നെ ആരും ധനസഹായങ്ങള്‍ നല്‍കരുതെന്ന് ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ ആര്‍എസ്എസ് അനുകൂലികള്‍ പ്രചാരണം നടത്തിയിരുന്നു.

  ടിജി മോഹന്‍ദാസ്

  ടിജി മോഹന്‍ദാസ്

  കുറേ ജിഹാദികള്‍ ബഹളം വച്ചതൊഴിച്ചാല്‍ , ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നു. ഓരോ ഷട്ടര്‍ തുറക്കുമ്പോഴും, ആര്‍പ്പുവിളികളോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിരിക്കുന്നു. വന്‍ കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിക്കുന്നു എന്നാണ് കേരളത്തിലെ സംഘപരിവാര്‍ ബുദ്ധിജീവി ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ ഇടുക്കി ഡാം തുറന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

  വലിയ ദുരന്തങ്ങള്‍

  വലിയ ദുരന്തങ്ങള്‍

  മഴദുരന്തത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ കാണണമെങ്കില്‍ ഇത്തരക്കാരെ ഫോളോ ചെയ്താല്‍ മതിയെന്ന് സോഷ്യല്‍ മീഡിയ ഒരുപോലെ അഭിപ്രായപ്പെടുന്നു. ഇനിയുമേറെയുണ്ട് ഇത്തരക്കാര്‍. ദുരന്തത്തെ മഴയുമായി കൂട്ടിക്കലര്‍ത്തിയും ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള രാഷ്ട്രീയ ആയുധമായുമൊക്കെയാണ് ഇക്കൂട്ടര്‍ പ്രതികരണം നടത്തുന്നത്.

  ഒരു രൂപ പോലും

  ഒരു രൂപ പോലും

  ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ബെംഗളൂരു നിന്നുള്ള ഫാക്കല്‍റ്റിയെന്ന് ട്വിറ്ററില്‍ പരിചയപ്പെടുത്തുന്ന ധനഞ്ജയ് ഉപാധ്യായ് എന്നയാള്‍ ആവശ്യപ്പെടുന്നത് കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും സംഭാവനയായി നല്‍കരുത് എന്നാണ്. ഇങ്ങെനെ നല്‍കുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നത് എന്നായിരുന്നു. ഇയാളുടെ കണ്ടെത്തല്‍.

  ട്വീറ്റ്

  പ്രചരണം

  ട്വീറ്റ്

  ഗുജറാത്തില്‍ നിന്നുള്ള ചിത്രം

  ട്വീറ്റ്

  ഫ്രണ്ട്സ് ഓഫ് ആര്‍എസ്എസ്

  ട്വീറ്റ്

  വ്യാപക പ്രചരണം

  English summary
  kerala flood helping photo of rss from gujarat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X