എംഎം മണി വെളിവില്ലാത്ത മന്ത്രി.. കൊലക്കുറ്റത്തിന് കേസെടുക്കണം.. വാളെടുത്ത് കെ സുരേന്ദ്രൻ
കോഴിക്കോട്: പ്രളയം വിഴുങ്ങിയപ്പോള്‍ രാഷ്ട്രീയം നോക്കാതെ ഒരുമിച്ച് നിന്നതാണ് കേരളം. എന്നാല്‍ വെള്ളമിറങ്ങിത്തുടങ്ങിയതിന് പിന്നാലെ പാര്‍ട്ടികളും നേതാക്കളും പരസ്പരം ചളിവാരിയെറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരാണ് പ്രളത്തിന് ഉത്തരവാദിയെന്ന തരത്തിലാണ് കോണ്‍ഗ്രസും ബിജെപിയുമിപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ഡാം മാനേജ്‌മെന്റിലെ പിഴവാണ് പ്രളയത്തിന് കാരണമെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം: ഈ ദുരന്തം സർക്കാരുണ്ടാക്കിയതാണെന്ന് ആഗസ്റ്റ് 14 നുതന്നെ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്രയും വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഇനിയും ആ സ്ഥാനത്തു തുടരാൻ അനുവദിക്കരുത്. ഈ കാര്യത്തിൽ ശക്തമായ അന്വേഷണം നടത്താൻ സർക്കാർ അടിയന്തിരമായി ഉത്തരവിടണം എന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എം. എം. മണിക്കും കെ. എസ്. ഇ. ബി ചീഫ് എഞ്ചിനിയർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നു. ഇടുക്കിയിലേത് അടക്കം ഡാമുകളിലെ ജലനിരപ്പ് താഴ്ത്തണം എന്ന് ദിവസങ്ങൾക്ക് മുന്നേ ആവശ്യപ്പെട്ടിടും പരമാവധി വെള്ളം സംഭരിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ നീക്കമാണ് കൊടുംവിപത്തിന് കാരണമായത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഡാമുകൾ തുറക്കേണ്ട സമയത്ത് തുറന്നില്ലെന്നും കെഎസ്ഇബിയുടെ അത്യാർത്തിയാണ് കാരണം എന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications