കലാഭവന്‍ മണിയുടെ കുടുംബം കുടുങ്ങിയത് മൂന്ന് ദിനം; ഭക്ഷണവും വെള്ളവുമില്ലാതെ...
ചാലക്കുടി: പ്രളയക്കെടുതിയില്‍ കുടുങ്ങിയവരില്‍ മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ കുടുംബവും. മൂന്ന് ദിവസം വീടിന്റെ മുകളില്‍ ഒറ്റപ്പെട്ടുപോയ അനുഭവം ഭാര്യ നിമ്മി പങ്കുവച്ചു. ഇത്രയധികം വെള്ളം കയറുമെന്ന് ആദ്യം ഇവര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ പതിയെ എല്ലാം കൈവിടുകയായിരുന്നു.
ആദ്യ ദിനം വെള്ളം വെള്ളം തീരെ കയറിയിരുന്നില്ല. പിന്നീട് അതിവേഗമാണ് ജലനിരപ്പ് ഉയര്‍ന്നുവന്നത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് മൂന്ന് ദിനം നിമ്മയും മകള്‍ ശ്രീലക്ഷ്മിയും കഴിഞ്ഞത്. വീടിനകത്തേക്ക് വെള്ളം കയറാന്‍ തുടങ്ങിയതോടെ പരിഭ്രാന്തരായതും അത്യാവശ്യ സാധനങ്ങളെടുത്ത് മുകളിലെ നിലയിലേക്ക് കയറിയതും നിമ്മി വിവരിച്ചു.
വീടിന്റെ രണ്ടാംനിലയിലേക്കും വെള്ളം കയറി. ടെറസിലെ സണ്‍ഷെയ്ഡിലാണ് കുടുംബം കഴിഞ്ഞത്. ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. നിമ്മിയും മകളും കുടുങ്ങിയ കാര്യം ഒട്ടേറെ പേര്‍ അറിഞ്ഞിരുന്നു. രക്ഷപ്പെടുത്താമെന്ന് വാഗാദാനം ചെയ്ത് പലരും രംഗത്തുവന്നു. അവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും നിമ്മി പറയുന്നു.
ചാലക്കുടിയില്‍ കലാഭവന്‍ മണി നിര്‍മിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. കുട്ടികളടക്കം 17 പേര്‍ ഇവിടെയുണ്ടായിരുന്നു. പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവരെയെല്ലാം മാറ്റി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications