പൊടുന്നനെ കുന്നിടിഞ്ഞ് താഴേയ്ക്ക്; ചിതറിയോടുന്നതിനിടെ മണ്ണിനടിയിൽ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് വീണതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രക്ഷപെടാനായി ഓടുന്നവർ കുത്തിയൊലിച്ചെത്തിയ മണ്ണിനും മരങ്ങൾക്കും ഇടയിൽ കുടുങ്ങി പോകുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കുടുങ്ങിപ്പോയവരെ രക്ഷപെടുത്താനുള്ള് ശ്രമങ്ങൾ തുടരുകയാണ്.
മലപ്പുറം നഗരത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കോട്ടക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തുള്ള വീടിനോട് ചേർന്നാണ് അപകടമുണ്ടായത്. കെട്ടി നിൽക്കുന്ന വെള്ളം തിരിച്ചു വിടാനായി പോയതിനിടെയാണ് അപകടം ഉണ്ടായത്. സരോജിനി, ഇവരുടെ മകൻ പേരക്കുട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മഴയിൽ മലപ്പുറം ജില്ലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. നിലമ്പൂർ ഭൂതാനം മുട്ടപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു സ്ത്രീയുടെയും കുട്ടിയുടേയും മൃതദേഹം പുറത്തെടുത്തു. കനത്ത മഴയ്ക്കും കാറ്റിനും ഒപ്പം മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷമായതോടെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.












Click it and Unblock the Notifications