കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിച്ചു

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചതായി കെ എസ് ആര്‍ ടിസി അറിയിച്ചു. കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസാണ് ശനിയാഴ്ച്ച ഉച്ചയക്ക് ശേഷം പുനഃരാരംഭിച്ചതെന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കനത്തമഴയില്‍ മണ്ണിടിഞ്ഞും മരവീണും ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വയനാട്ടിലേക്കുള്ള സര്‍വ്വീസ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

താമരശ്ശേരി ചുരത്തിന് പുറമെ കോഴിക്കോട് നിന്ന് കുറ്റ്യാടി, മലപ്പുറം, കണ്ണൂര്‍ പാതകളിലും ബസ് ഓടിത്തുടങ്ങിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നില്ല, അതേസമയം പാലക്കാട്ടേക്കുള്ള സര്‍വ്വീസ് ഇപ്പോഴും തടസ്സപ്പെട്ട നിലയിലാണ്.

ksrtc

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരത്തുമായി വാഹന സൗകര്യം ഇല്ലാതെ കുടുങ്ങിക്കിടക്കുന്ന വർക്ക് ഭക്ഷണവും താൽക്കാലിക വാസസ്ഥലവും മലബാർ ക്രിസ്ത്യൻ കോളേജിന്റെ എതിർവശത്തുള്ള പള്ളിയിൽ ഒരുക്കുന്നതാണെന്നും കോഴിക്കോട് കെ എസ് ആര്‍ ടി സി അറിയിച്ചു (+91 97462 30600 സിബി, +91 89 435 88990 റിമിന്‍, +91 8891334760 മാത്യൂ).

കഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്: ചെന്നിത്തലകഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്: ചെന്നിത്തല

ജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ

English summary
kerala flood: ksrtc resume wayanad service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X