ദുരിതത്തിനിടയിലും അഞ്ജുവിന്റെ നിറപുഞ്ചിരി; ഈ ദിനം ഒരിക്കലും മറക്കില്ല ആറ് പേര്‍, ഇനി പുതുജീവിതം
മലപ്പുറം: വെള്ളപ്പൊക്കത്തില്‍ കനത്ത നാശം നേരിട്ട ജില്ലകളിലൊന്നാണ് മലപ്പുറം. പ്രളയക്കെടുതിയില്‍ 50ഓളം പേരാണ് ജില്ലയില്‍ മരിച്ചത്. അരലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. എന്നാല്‍ ഇത്രയും ദുരിതത്തിനിടയിലും മൂന്ന് വിവാഹങ്ങള്‍ മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടന്നു.

മലപ്പുറം എംഎസ്പി എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ക്യാമ്പില്‍ കഴിയുന്ന അഞ്ജുവിന് ഇന്ന് വിവാഹമായിരുന്നു. ക്യാമ്പില്‍ നിന്നാണ് യുവതി വിവാഹ പന്തലിലേക്ക് ഇറങ്ങിയത്. നിറപുഞ്ചിരിയോടെ അഞ്ജു ഇറങ്ങുന്നത് കാണാന്‍ ദുരിതങ്ങള്‍ മാറ്റിവച്ച് ക്യാമ്പിലുള്ളവരൊന്നടങ്കമെത്തി.
വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ക്യാമ്പിലായിരുന്നു അഞ്ജുവും കുടുംബവും. വിവാഹം നേരത്തെ ഉറപ്പിച്ചതാണ്. കെടുതിയുടെ സാഹചര്യത്തില്‍ വിവാഹം മാറ്റിവയ്ക്ക്‌ണോ എന്ന് ആലോചിച്ചിരുന്നു. എന്നാല്‍ നാനാ ഭാഗങ്ങളില്‍ നിന്നും പിന്തുണയും സഹായവും ലഭിച്ചതോടെ വിവാഹം നിശ്ചയിച്ച ദിനത്തില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു.
ത്രിപുരാന്തക ക്ഷേത്ര ട്രസ്റ്റും നാട്ടുകാരും ബന്ധുക്കളും വിവാഹത്തിന് പിന്തുണ നല്‍കി. പഠിച്ച സ്‌കൂളില്‍ നിന്ന് തന്നെ വിവാഹത്തിന് പന്തലിലേക്ക് പുറപ്പെട്ടു അഞ്ജു. അകമ്പടിയായി നാട്ടുകാരും ബന്ധുക്കളും. ക്ഷേത്ര ട്രസ്റ്റി തന്നെ സദ്യയൊരുക്കി.
മലപ്പുറത്ത് 180ലധികം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച നിലമ്പൂരിലേയും തിരുനാവായയിലേയും ക്യാമ്പുകളിലും വിവാഹങ്ങള്‍ നടന്നു. അഞ്ജുവിന്റേതടക്കം മൂന്ന് വിവാഹങ്ങളാണ് ജില്ലയിലെ ക്യാമ്പുകളില്‍ നടന്നത്. മൂന്ന് ദമ്പതികള്‍ക്കും ഒരിക്കലും മറക്കാനാകാത്ത ദിനം. എന്നാല്‍ ഒട്ടേറെ കുടുംബങ്ങള്‍ വിവാഹങ്ങള്‍ മാറ്റിവച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications