കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്തെ ഹീറോയ്ക്ക് പുത്തന്‍ വീട്; മുതുക് ചവിട്ടാന്‍ നല്‍കിയ ജൈസലിന് സന്തോഷ നിമിഷം

Google Oneindia Malayalam News

മലപ്പുറം: പ്രളയകാലത്ത് ദുരന്തമുഖത്ത് അകപ്പെട്ട മലപ്പുറത്തെ സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ സഹായിച്ച് വ്യത്യസ്തമായ രക്ഷാപ്രവര്‍ത്തനത്തിന് മാതൃകയായ ജൈസലിന് പുത്തന്‍ വീട് ഒരുങ്ങി. മല്‍സ്യത്തൊഴിലാളിയും ട്രോമാ കെയര്‍ വോളണ്ടിയറുമായ ജൈസലിന് ഏഴ് മാസം കൊണ്ടാണ് വീട് ഒരുങ്ങിയത്. എസ്‌വൈഎസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മിച്ചു നല്‍കിയത്. പരപ്പനങ്ങാടി ആവില്‍ കടപ്പുറത്താണ് പുതിയ വീട്.

14

കഴിഞ്ഞ ഓഗസ്റ്റില്‍ വേങ്ങര മുതലമാട് പ്രളയത്തില്‍ അകപ്പെട്ട സ്ത്രീകള്‍ക്ക് ബോട്ടില്‍ കയറാന്‍ മുതുക് ചവിട്ടുപടിയായി നല്‍കിയ ജൈസലിന്റെ ചിത്രം രാജ്യാതിര്‍ത്തി കടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരുപക്ഷേ പ്രളയം പോലെ തന്നെ പല പ്രദേശങ്ങളിലും ചര്‍ച്ചയായി ഈ യുവാവിന്റെ രക്ഷാപ്രവര്‍ത്തന രീതി.

പിന്നീട് പലരും അന്വേഷിച്ചെത്തി ആരാണ് ആ യുവാവെന്ന്. ജൈസലിന്റെ വിവരങ്ങളും പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടു. താനൂര്‍ സ്വദേശിയും ഇപ്പോള്‍ പരപ്പനങ്ങാടി തീരദേശത്ത് താമസക്കാരനുമാണ് ജൈസല്‍. സ്വന്തമായി വീടില്ലെന്ന വിവരം അറിഞ്ഞതോടെ എസ് വൈഎസ് വീട് നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!

ഒട്ടേറെ സഹായങ്ങളും ജൈസലിനെ തേടിയെത്തി. സംവിധായകന്‍ വിനയന്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായം പ്രഖ്യാപിച്ചവരിലുണ്ടായിരുന്നു. സപ്തംബര്‍ 13ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വീടിന് കുറ്റിയടിച്ചു. 16 ലക്ഷം രൂപ ചെലവിട്ടാണ് 1100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില വീട് നിര്‍മിച്ചിരിക്കുന്നത്. ജൈസലും ഭാര്യ സമീറയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. ഇന്ന് വൈകീട്ട് ആവില്‍ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ താക്കോല്‍ കൈമാറും.

English summary
Kerala 'Floods Hero'; Jaisal From Malappuram gets new Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X