Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ പ്രളയ ഭീതിയില്‍; ഗതാഗതം സ്തംഭിച്ചു, ജാഗ്രതാ നിര്‍ദേശം, മലബാറിലും കനത്ത മഴ

തൊടുപുഴ: കനത്ത മഴയില്‍ മൂന്നാര്‍ പ്രളയഭീതിയില്‍. മാട്ടുപെട്ടി അണക്കെട്ടിന്റെ മൂന്നാം ഷട്ടറും തുറക്കാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.

Heavy

മുതിരപ്പുഴ മുമ്പില്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. പഴയ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. ബസുകള്‍ മാത്രമാണ് മൂന്നാര്‍ ടൗണിലേക്ക് സര്‍വീസ് നടത്തുന്നത്. മറ്റു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അമ്പത് വര്‍ഷത്തിനിടെ ഇതുപോലെ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 136.8 അടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത കനത്ത് മഴ പെയ്യുന്നുണ്ട്. രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചയായപ്പോള്‍ 136.8 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് 2200 ഘനയടി ജലമാണ് കൊണ്ടുപോകുന്നത്. എന്നാല്‍ അതിവേഗത്തില്‍ ജലം അണക്കെട്ടിലേക്ക് ഒഴുകുകയാണ്.

അതേസമയം, കോഴിക്കോടും വയനാടും മഴ തുടരുകയാണ്. വയനാട് മക്കിമലയില്‍ ഉരുള്‍പ്പൊട്ടി. തലപ്പുഴയ്ക്കടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍വീണയാളെ കാണാതായി. ഒരു മരണവീട്ടില്‍ വന്നയാളാണ് തോട്ടില്‍ വീണത്.

തലപ്പുഴ, പേര്യ ഭാഗങ്ങളിലും തോടുകളെല്ലാം നിറഞ്ഞു. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ചിലപ്പോള്‍ വെള്ളം തുറന്നുവിട്ടേക്കാം. പുഴയുടെ ഇരുകരകളിലും കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കോഴിക്കോട്ടെ മാവൂര്‍, താമരശേരി, കാരശേരി, കുറ്റ്യാടി ഭാഗങ്ങളില്‍ കനത്ത മഴയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+