• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവാന്‍ പറ്റൂലല്ലോ?: ചാക്കുകളിലേക്ക് 'സ്നേഹം' നിറച്ച നൗഷാദ്

cmsvideo
  ചാക്കുകളില്‍ സ്‌നേഹം നിറച്ച് നൗഷാദിക്ക | #KeralaFloods | Oneindia Malayalam

  എറണാകുളം: ദുരന്തമുഖത്ത് സര്‍വ്വതും നഷ്ടപ്പെട്ട പതിനായിരിക്കണക്കിന് ജനങ്ങളാണ് ഇന്ന് സംസ്ഥാനത്ത് ഉടനീളമുള്ള ദുരിതാശ്വാസ ക്യാംമ്പുകളില്‍ കഴിയുന്നത്. നാട് ഒറ്റക്കെട്ടായി ഇവര്‍ക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങള്‍ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. ആര്‍ക്കും മുന്നിലും കൈനീട്ടി സഹായങ്ങള്‍ തേടുകയാണ് സന്നദ്ധപ്രവര്‍ത്തകര്‍. ഇതിനിടയില്‍ ദുരിതാശ്വാസ നിധിയുടെ കണക്ക് പറഞ്ഞും, ചോദിച്ചും ഒഴിഞ്ഞുമാറുന്നവര്‍ ഒരുവശത്തുണ്ട്.

  ആശ്വാസമായി മഴക്ക് ശമനം: മരിച്ചവരുടെ എണ്ണം 76 ആയി, പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു

  പക്ഷെ എക്കാലത്തും ചിലമനുഷ്യരുണ്ടാകും നമ്മളെയൊന്നാകെ അത്ഭുതപ്പെടുത്താന്‍, മനുഷ്വത്വം മരവിച്ചവരുടെ നാടല്ല കേരളമെന്ന് ഉറക്കെ വിളിച്ചു പറയാന്‍, ചിലരെ ബോധ്യപ്പെടുത്താന്‍. വില്‍പ്പനക്കായി വെച്ച വസ്ത്രങ്ങള്‍ ചാക്കുകെട്ടുകളില്‍ നിറച്ചും സ്കൂട്ടര്‍ വിറ്റ് പണം കണ്ടെത്തിയും അവര്‍ ദുരന്തമുഖത്തേക്ക് സഹായങ്ങള്‍ എത്തിക്കും. സഹജീവി നേരിടുന്ന ദുരിതത്തിന് മുന്നില്‍ അവര്‍ക്ക് കണക്കുകള്‍ ചോദിക്കാനും പറയാനും നേരമുണ്ടാകാറില്ല. നൗഷാദും ആദി ബാലസുധയുമൊക്കെ അവരില്‍പെട്ടവരാണ്. നാം അറിയുന്നവരും അറിയാത്തവരുമായി ഇത്തരം അനേകം മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്.

  ഹൃദയത്തിലേറുന്ന നൗഷാദ്

  ഹൃദയത്തിലേറുന്ന നൗഷാദ്

  ദുരിതാശ്വാസ ക്യാംമ്പുകളിലേക്ക് സഹായം ചോദിച്ച് എത്തിയവര്‍ക്ക് വില്‍പ്പനക്കായി വെച്ച വസ്ത്രങ്ങള്‍ ചാക്കുകെട്ടുകളില്‍ നിറച്ച് കൈമാറിയ നൗഷാദ് എന്ന മനുഷ്യനെ കേരളം ഇന്ന് ഹൃദയത്തിലേറ്റുകയാണ്. ദുരിതാശ്വാസ ക്യാംമ്പുകളിലേക്ക് വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം ഇന്നലെ എറണാകുളം ബ്രോഡ് വേയില്‍ എത്തിയിരുന്നു. വസ്ത്രമാണ് ശേഖരിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ തന്‍റെ കൂടെയൊന്ന് കടവരെ വരാന്‍ കഴിയുമോ എന്ന ചോദ്യം മാത്രമാണ് നൗഷാദ് ചോദിച്ചത്.

  (ചിത്രം കടപ്പാട്-പെന്‍സിലാശാന്‍)

  പറയാനുള്ളത് ഇത്രമാത്രം

  പറയാനുള്ളത് ഇത്രമാത്രം

  തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുന്ന നൗഷാദിനൊണ് നാം പിന്നീട് കണ്ടത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രമായിരുന്നു. "നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്

  നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..'. ഇതിലും വലിയൊരു പെരുന്നാള്‍ സന്ദേശം ഈ ദുരന്തമുഖത്ത് മറ്റാര്‍ക്കാണ് നല്‍കാന്‍ കഴിയുന്നത്.

  സ്കൂട്ടര്‍ വിറ്റവന്‍

  സ്കൂട്ടര്‍ വിറ്റവന്‍

  മാസശബളമില്ലാത്തതിനാലും, ചിലവിനുള്ളതാല്ലാതെ മറ്റു തുകകള്‍ ഒന്നും പെട്ടെന്ന് എടുക്കാന്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ തന്‍റെ സ്കൂട്ടര്‍ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ആദി ബാലസുധയെന്ന ചെറുപ്പക്കാരനും ഈ ദുരന്തമുഖത്ത് സഹജീവി സ്നേഹത്തിന്‍റെ പാഠം പകരുന്നു..

  അഭിനന്ദനങ്ങള്‍

  അഭിനന്ദനങ്ങള്‍

  നൗഷാദിനേയും ആദി ബാലസുധയേയും അഭിനന്ദിച്ച് മന്ത്രിമാരുള്‍പ്പടേയുള്ള നിരവിയാളുകളാണ് മുന്നോട്ട് വരുന്നത്. അവരില്‍ ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ..

  കെകെ ശൈലജ-"നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ."

  -മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്

  ഏവർക്കും പെരുന്നാൾ ആശംസകൾ

  ചില മനുഷ്യരിങ്ങനെയാണ്

  ചില മനുഷ്യരിങ്ങനെയാണ്

  കടകംപള്ളി സുരേന്ദ്രന്‍-

  ചില മനുഷ്യരിങ്ങനെയാണ് നമ്മുടെ മനസിനെ വല്ലാതെയങ്ങ് പിടിച്ചുലക്കും.

  "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ."

  ദുരിതബാധിതർക്ക് വേണ്ടി സഹായം ചോദിച്ചെത്തിയവർക്ക് ചാക്കുകൾ നിറയെ തുണിത്തരങ്ങൾ നൽകിയ മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ് പറഞ്ഞ വാക്കുകൾ കേട്ട് മനസ് നിറഞ്ഞു. നമ്മുടെ സമൂഹത്തിനുള്ള സന്ദേശം കൂടിയാണത്.

  ഇങ്ങനെ ഒത്തിരി നൗഷാദുമാർ ഉള്ള ഈ നാടിനെ തകർക്കാൻ ആണ് ചില സാമൂഹ്യ വിരുദ്ധർ ശ്രമിക്കുന്നത്. നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും കേരളത്തെ തോൽപിക്കാൻ നിങ്ങൾക്കാവില്ലെടോ. കാരണം തോൽക്കാൻ ഞങ്ങൾക്ക് മനസില്ലെടോ.

  ഏവർക്കും പെരുന്നാൾ ആശംസകൾ..

  എല്ലാവരും നൗഷാദുമാർ ആകുന്ന കാലം

  എല്ലാവരും നൗഷാദുമാർ ആകുന്ന കാലം

  ജോയ് മാത്യു-

  2015 ൽ കോഴിക്കോട്ടെ മാൻഹോളിൽ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു.

  2019ൽ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരൻ മാലിപ്പുറം കാരൻ നൗഷാദ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി നൽകി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു

  .നൗഷാദ് എന്നാൽ സന്തോഷം നൽകുന്നവർ എന്നാണർത്ഥം

  സ്വന്തം ത്യാഗത്തിലൂടെ

  മനുഷ്യർക്ക് സന്തോഷം നൽകാൻ കഴിയുന്ന നൗഷാദുമാരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നു

  ഈ ബലിപെരുന്നാൾ ദിനത്തിൽ ആശംസിക്കുന്നു

  വീഡിയോ

  ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് വസ്ത്രം കൈമാറുന്ന നൗഷാദ്

  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

  Name of Donee: CMDRF

  Account number : 67319948232

  Bank: State Bank of India

  Branch: City branch, Thiruvananthapuram

  IFSC Code: SBIN0070028

  Swift Code: SBININBBT08

  keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

  English summary
  kerala flood: naushad and balasudha spreads their love by donating to flood relief
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more