Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുറ്റിലും വെള്ളം വന്ന് മൂടി, ചളി നിറഞ്ഞ വീട്ടിൽ തനിച്ചായി ഒരമ്മ, പുഴ വെള്ളത്തിൽ കുതിർന്ന അരി മാത്രം!

Recommended Video

cmsvideo
    ദുരിതത്തിൽ തനിച്ചായി ഒരമ്മൂമ്മ | Oneindia Malayalam

    മാനന്തവാടി: ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇന്ന് കഴുത്തറ്റം മൂടിയ വെള്ളം ഇറങ്ങും. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങും. വീണ്ടും ഒന്നില്‍ നിന്ന് പുതിയ പ്രതീക്ഷകളോടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങും. നൗഷാദിനെ പോലുളളവര്‍ കൊളുത്തിയ നന്മയുടെ തിരികള്‍ കെടാതെ നില്‍ക്കും. മണ്ണിലും മനസ്സിലുമേറ്റ മുറിവുകള്‍ മായാതെ നില്‍ക്കും.

    ഈ പ്രളയകാലവും കടന്ന് പോകുന്നത് എത്രയോ വേദനിപ്പിക്കുന്ന കാഴ്ചകള്‍ നല്‍കിയാണ്. ഇക്കുറി മഴ എറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്ടിലെ മാനന്തവാടിയില്‍ തോണിക്കടവത്ത് ചെന്നാന്‍ ആളനക്കമില്ലാത്ത ഒരു വീടും തനിച്ചായിപ്പോയ ഒരു അമ്മയേയും കാണാം. കബനി നദി നിറഞ്ഞ് ചുറ്റിലും വെള്ളം വന്ന് മൂടിയപ്പോഴും ഈ വീടിനകത്ത് ഏലമ്മ എന്ന വയോധിക തനിച്ചായിരുന്നു.

    flood

    വണ്‍ ഇന്ത്യയുടെ വാര്‍ത്താ സംഘം ഈ അമ്മയെ തേടിക്കണ്ടെത്തുമ്പോള്‍ ചാമാടി എന്ന ആ വീട് മുഴുവന്‍ ചളിയില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. ആരും കയറി വരുമെന്ന് പ്രതീക്ഷിക്കാതെ ഉമ്മറത്തെ കട്ടിലില്‍, ഒരു മുഷിഞ്ഞ പുതപ്പിനുളളില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അവര്‍. ആറ് മക്കളുണ്ട് ഏലമ്മയ്ക്ക്. മൂന്നാണും മൂന്ന് പെണ്ണും. എന്നാല്‍ പ്രായമായ അമ്മയെ ആരും തിരിഞ്ഞ് പോലും നോക്കാറില്ലത്രേ.

    ഏലമ്മയുടെ അടുക്കളയില്‍ വല്ലപ്പോഴും തീ പുകഞ്ഞാലായി. മെലിഞ്ഞൊട്ടിയ കവിളുകളും കൈകളുമുളള ആ അമ്മയുടെ അരിപ്പാട്ടയില്‍ ഉളളത് പുഴവെള്ളത്തില്‍ മുങ്ങി കുതിര്‍ന്ന അരി മാത്രമാണ്. വെള്ളം നനഞ്ഞ വിറകുകള്‍ കത്തിക്കാന്‍ സാധിക്കാത്തത് കൊണ്ട് അന്ന് മുഴുവന്‍ പട്ടിണിയാണെന്ന് ഏലമ്മ പറയുന്നു. ഇവിടേക്ക് ആരും വരാറില്ലെന്ന് ഏലമ്മ പറയുന്നു. അയല്‍വാസികളാണ് ഇടയ്‌ക്കെങ്കിലും ഏലമ്മയെ തേടി ഇവിടേക്ക് എത്താറുളളത്. മനുഷ്യസ്‌നേഹികളുടെ സഹായം ഈ അമ്മയിലേക്കും എത്തേണ്ടതുണ്ട്.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:

    Name of Donee: CMDRF
    Account Number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+