ദുരിതാശ്വാസ ഫണ്ട് പിരിവ്; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി, വിതരണം ചെയ്യണം
കോഴിക്കോട്: ദുരിതാശ്വാസ ഫണ്ട് പിരിച്ചാല്‍ മാത്രം പോരെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പിരിച്ചാല്‍ മാത്രം പോര. അര്‍ഹത പെട്ടവര്‍ക്ക് കൊടുക്കാനും സാധിക്കണം. സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച 10000 രൂപ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഫണ്ട് ഒരിക്കല്‍ പ്രഖ്യാപിക്കുകയും എപ്പോഴെങ്കിലും കൊടുക്കുകയും ചെയ്യുന്നത് നീതിയല്ല. കൊടുക്കാനുള്ളത് കൃത്യ സമയത്ത് കൊടുത്തു തീര്‍ക്കണം. സന്നദ്ധ സഹായ സംഘടനകളുടെ സഹായം കൊണ്ടാണ് സാധാരണക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സര്‍ക്കര്‍ പ്രഖ്യാപിച്ച തുക ഇതുവരെ ലഭിച്ചിട്ടില്ല.
ദുരിതാശ്വാസ ഫണ്ടിലെ തുക അര്‍ഹരായവര്‍ക്ക് ലഭ്യമാക്കണം. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാരിന്റെ മറ്റു ആവശ്യങ്ങള്‍ നടത്താമെന്നാണെങ്കില്‍ നടക്കില്ല. അതിനുള്ള ഫണ്ട് വേറെ കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സംസ്ഥാനം വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വേളയില്‍ മുഖ്യമന്ത്രി പകരക്കാരനെ ഏല്‍പ്പിച്ച് വിദേശത്ത് പോയത് ആശങ്കപ്പെടുത്തുന്നതാണ്. പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന യുഡിഎഫ് ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടികളാണ് എത്തുന്നത്. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ആളുകള്‍ സംഭാവന ചെയ്യുന്നുണ്ട്.


Click it and Unblock the Notifications